അമ്മ പൂട്ടിയിട്ടു; രക്ഷപ്പെടാൻ  14 കാരി പൊലീസിനെ വിളിച്ചു

ദുബൈ: വീട്ടിലറിയാതെ കൂട്ടുകാരികൾക്കൊപ്പം റസ്​റ്റോറൻറിൽപോയ 14 കാരിയെ അമ്മ മുറിയിൽ പൂട്ടിയിട്ടു. രക്ഷപ്പെടാൻ വഴികാണാതിരുന്ന കുട്ടി ഇൻസ്​റ്റാഗ്രാമിലൂടെ പൊലീസിനെ വിവരമറിയിച്ചു. 

കുട്ടിയെ മർദിച്ച അമ്മ സ്​കൂളിൽ പോലും വിടാതെയാണ്​ പൂട്ടിയിട്ടിരുന്നത്​. കുട്ടി ​െഎപാഡ്​ വഴിയാണ്​ പൊലീസുമായി ബന്ധ​െപ്പട്ടതെന്ന്​ ദുബൈ പൊലീസിലെ മനുഷ്യാവകാശ വിഭാഗം ഡയറക്​ടർ ബ്രിഗേഡിയർ മുഹമ്മദ്​ അൽ മുർ പറഞ്ഞു. സന്ദേശം കിട്ടിയയുടൻ പൊലീസ്​ എത്തി കുട്ടിയെ മോചിപ്പിച്ചു. സ്​കൂളിൽ നിന്ന്​ മുങ്ങിയാണ്​ കുട്ടികൾ റസ്​റ്റോറൻറിൽ പോയത്​.

രണ്ട്​ ദിവസമാണ്​ പൂട്ടിയിട്ടത്​.  മർദിക്കുന്നത്​ പിതാവ്​ കണ്ടുവെങ്കിലും ഇടപെട്ടില്ലെന്ന്​ കുട്ടികളുടെയും സ്​ത്രീകളുടെയും സുരക്ഷക്കായുള്ള വിഭാഗം ഡയറക്​ടർ ലഫ്​. കേണൽ സയ്യിദ്​ റഷീദ്​ അൽ ഹെലി പറഞ്ഞു. കുട്ടിയെ അച്ചടക്കം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ്​ അമ്മയുടെ ഭാഷ്യം. കൗമാരക്കാരായ കുട്ടികളോട്​ മാതാപിതാക്കൾ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന്​ ബ്രിഗേഡിയർ മുഹമ്മദ്​ അൽ മുർ പറഞ്ഞു.  സുഹൃത്തുക്കളെപ്പോലെ വേണം കുട്ടികളെ കരുതാൻ. സംഭവം ആവർത്തിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന്​ അദ്ദേഹം കുട്ടിയുടെ അമ്മക്ക്​ മുന്നറിയിപ്പ്​ നൽകി. 

Tags:    
News Summary - dubai police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.