???? ???????? ????????

​എട്ടുവയസുകാരന്​ കാക്കിക്കുപ്പായം വേണമെന്ന്​ മോഹം; സഫലമാക്കി ദുബൈ പൊലീസ്​ 

ദുബൈ: കുട്ടികളിൽ ഭൂരിഭാഗം പേർക്കുമുണ്ടാവുന്ന മോഹമാണ്​ എട്ടു വയസുകാരൻ അബ്​ദുല്ലാ ഇൗസാ അലി അൽ ബലൂഷിക്കും തോന്നിയത്​. പൊലീസ്​ യൂനിഫോം ധരിക്കണം. ഒന്ന്​ ആഞ്ഞ്​ സല്യൂട്ട്​ ചെയ്യണം. റാസൽഖൈമയിലെ സ്​കൂളിൽ നാലാം ഗ്രേഡിൽ പഠിക്കുന്ന   മക​​െൻറ ആഗ്രഹം പിതാവ്​ വീഡിയോയിലാക്കി സാമൂഹിക മാധ്യമത്തിൽ പോസ്​റ്റു ചെയ്​തു. അടുത്ത ദിവസം ദുബൈ പൊലീസ്​ ആസ്​ഥാനത്തു നിന്ന്​ വിളിയെത്തി. പിതാവുമൊന്നിച്ച്​ അബ്​ദുല്ല എത്തിയപ്പോൾ സ്വീകരിച്ചത്​ ഉന്നത ഉദ്യോഗസ്​ഥർ. അവ​​െൻറ പാകത്തിലുള്ള യൂനിഫോം സമ്മാനിച്ചത്​ ദുബൈ പൊലീസ്​ മേധാവി മേജർ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറി. കുട്ടിപ്പോലീസുകാരനൊപ്പം ഫോ​േട്ടാക്ക്​ പോസു ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി.

ദുബൈ പൊലീസ്​ മേധാവി മേജർ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറി അബ്​ദുല്ലാ ഇൗസാ അലി അൽ ബലൂഷിക്ക്​ പൊലീസ്​ യൂനിഫോം സമ്മാനിക്കുന്നു.
 

കുഞ്ഞി​​െൻറ ആ​ഗ്രഹം ശ്രദ്ധയിൽപ്പെട്ടതും വീട്ടിൽ ബന്ധപ്പെട്ട്​ ഉടുപ്പി​​െൻറ അളവ്​ ചോദിച്ചറിഞ്ഞ്​ ഫസ്​റ്റ്​ ലഫ്​റ്റനൻറ്​ റാ​േങ്കാടെയുള്ള യൂനിഫോം തയ്​പ്പിച്ചെടുക്കുകയായിരുന്നുവെന്ന്​ ഹാപ്പിനസ്​ കൗൺസിൽ അംഗവും സാമൂഹിക മാധ്യമ വിഭാഗം മേധാവിയുമായ അംനാ അൽ ബന്ന പറഞ്ഞു. സ്വപ്​നം സഫലമായ സ​ന്തോഷത്തിൽ തുള്ളിച്ചാടിയ പയ്യൻ ദുബൈ പൊലീസിന്​ നന്ദി അറിയിച്ച്​ യൂനിഫോം ധരിച്ച്​ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്​. 

Tags:    
News Summary - dubai police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.