ദുബൈ: ഹത്ത സന്ദർശിക്കുന്ന യാത്രാ മധ്യേ മലവെള്ളപാച്ചിലിൽ പെട്ട കാറിനെയും ഗർത്തത്തിൽ കുടുങ്ങിയ മറ്റൊരു കാറിനെയും ദുബൈ പൊലീസിെൻറ സുരക്ഷാ വിഭാഗം രക്ഷിച്ചു. ഹത്ത മലനിരകളിൽ നിന്ന് ഒരു കാർ താഴേക്ക് വീഴുന്നത് കണ്ടുവെന്ന് തിങ്കളാഴ് രാത്രിയാണ് പൊലീസിന് വിവരം കിട്ടിയത്. ഉടൻ കര,സമുദ്ര രക്ഷാസംഘം രംഗത്തെത്തി.
മണ്ണ് നിറഞ്ഞ പ്രദേശത്ത് കാറും ഡ്രൈവറും കുടുങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് മാരിടൈം റസ്ക്യു വിഭാഗം മേധാവി ലെഫ്റ്റനൻറ് കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. ഫോർക്ക് ലിഫ്റ്റ് ട്രക്ക് ഉപയോഗിച്ച് ഇൗ വാഹനത്തെ രക്ഷിച്ചു. മറ്റൊരിടത്ത് വെള്ളപ്പൊക്കത്തിനിടയിൽ കുഴിയിൽ കുടുങ്ങിപ്പോയ കാറും അതിലെ യാത്രികനെയും െക്രയിൻ ഉപയോഗിച്ചും രക്ഷിച്ചു. മഴയിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്നിടത്തും പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.