ദുബൈ: കുട്ടികെള വിപത്തുകളിലേക്ക് വഴി തെറ്റിക്കുന്ന കൊലയാളി ഗെയിമുകേളാട് വിട പറയാം, പകരം ബോധവത്കരണവും ജനസുരക്ഷയും ഉറപ്പാക്കുന്ന സ്മാർട്ട് ഗെയിമുകളൊരുക്കുന്നു ദുബൈ പൊലീസ്. കുറ്റാന്വേഷണവും ക്രിമിനലുകളെ കുടുക്കുന്നതും പ്രമേയമാക്കുന്ന ഫ്രണ്ട്സ് ഒഫ് പൊലീസ് എന്ന ഗെയിമാണ് ലോകത്തെ ഏറ്റവും സേവനസജ്ജമായ പൊലീസ് സേനകളിലൊന്നായ ദുബൈ പൊലീസ് ഒരുക്കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു പൊലീസ് സേന ഇത്തരമൊരു ഇ ഗെയിം തയ്യാറാക്കുന്നത്.
കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ അനുമതി ലഭിച്ചു കഴിഞ്ഞ ഗെയിം ഏതാനും ആഴ്ചകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാനാവും. കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സലീം അൽ റുമൈതിയുടെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച പഠനത്തിന് അംഗീകാരം നൽകിയത്. സംഘമായിരുന്ന് കളിക്കാവുന്ന ഗെയിം ഒരേ സമയം വിനോദത്തിനൊപ്പം പൗരെൻറ അവകാശങ്ങളും കടമകളും ഒാർമപ്പെടുത്തുന്നു. നിത്യജീവിതത്തിലും നിർണായക ഘട്ടങ്ങളിലും എളുപ്പത്തിൽ തീരുമാനമെടുക്കാൻ സഹായിക്കുന്ന ബുദ്ധിപരമായ വ്യായാമങ്ങളും ഇതിലുണ്ട്. നിയമങ്ങൾ കൂടുതൽ പാലിച്ച് മുന്നോട്ടു പോകുന്നവർക്ക് ഗെയിമിൽ കൂടുതൽ പോയൻറ് ലഭിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകാനും പദ്ധതിയുണ്ടെന്ന് ബോധവത്കരണ വിഭാഗം മേധാവി ശൈഖ അൽ അബ്ദൂലി പറഞ്ഞു.
പൊലീസിെൻറ സേവനങ്ങൾ, ഗതാഗത നിയമങ്ങൾ, വിവിധ വിഷയങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ എന്നിവയെല്ലാം ഗെയിമിെൻറ പല ഘട്ടങ്ങളിലൂടെ ജനങ്ങൾക്ക് വ്യക്തമാക്കുന്നു എന്നതും ശ്രദ്ധേയമാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുക കൂടിയാണ് ഇൗ ഗെയിം വഴി ലക്ഷമിടുന്നതെന്നും എല്ലാ നിയമ പ്രക്രിയകളും പൂർത്തിയാക്കിക്കഴിഞ്ഞതായും ശൈഖ അൽ അബ്ദൂലി വ്യക്തമാക്കി. കുട്ടികളിളെ മാനസികമായി പ്രതികൂലമായി ബാധിക്കുന്നതും പാരമ്പര്യത്തിനും സംസ്കാരത്തിനും നിരക്കാത്തതുമായ ഗെയിമുകൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ ഫ്രണ്ട്സ് ഒഫ് പൊലീസിന് കഴിയുമെന്ന ശുഭവിശ്വാസത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.