??????? ???????? ?? ??? ???????? ????????? ???????? ???????? ????? ??????????

ദുബൈ പൊലീസ്​ വീണ്ടും സാക്ഷ്യപ്പെടുത്തി; മലയാളികളേ നിങ്ങളാണ്​ നൻമ

ദുബൈ: ജനത്തിരക്കേറിയ കറാമയിൽ റോഡിൽ വീണു കിടന്ന ആ ബാഗ്​ ജുലാഷി​​െൻറ കണ്ണിൽപ്പെടുത്തിയത്​ ദൈവം തന്നെയാണ്.  കൊടുങ്ങല്ലൂർ മതിലകം സ്വദേശിയായ ഇൗ ചെറുപ്പക്കാരൻ അതു കണ്ടില്ലായിരുന്നുവെങ്കിൽ തമിഴ്​നാട്ടിലെ ഒരു സാധു കുടുംബം കണ്ണീർ കുടിക്കുന്നത്​ ലോകം കാണേണ്ടി വന്നേനെ. 

വഴിയിൽ നിന്നു കിട്ടിയ ബാഗ്​ തുറന്നു നോക്കിയപ്പോൾ കുറെ പണവും ഒരു ഫോണുമാണ്​ കണ്ടത്​. ഉടനടി ദുബൈ പൊലീസിൽ വിളിച്ചറിയിച്ചു. 
റഫ പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ച്​ എണ്ണി നോക്കു​േമ്പാൾ 24,000 ദിർഹമുണ്ട്​. ബാഗിൽ നിന്ന്​ ലഭിച്ച ഫോണിൽ കണ്ട ഒരു നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പാചക വേല ചെയ്യുന്ന തമിഴ്​നാട്​ നാഗപട്ടണം സ്വദേശി ശെൽവരാജിൽ നിന്ന്​ നഷ്​ടപ്പെട്ട പൊതിയാണിതെന്ന്​ വ്യക്​തമായി. 
പണം നഷ്​ടപ്പെട്ട ബേജാറിൽ രക്​തസമ്മർദമേറി മുറിയിൽ തളർന്ന്​ കിടക്കുകയായിരുന്നു ഏറെ പ്രായമുള്ള ആ പട്ടിണിപ്പാവം. പണം കണ്ടെത്തിയെന്ന വിവരം ലഭിച്ചതും തൊഴിലുട​മയെയും കൂട്ടി പൊലീസ്​ സ്​റ്റേഷനിലെത്തി.  

28 വർഷമായി ദുബൈയിൽ ജോലി ചെയ്യുന്ന ശെൽവരാജ്​ പ്രവാസം മതിയാക്കി നാട്ടിലേക്ക്​ മടങ്ങാനിരിക്കുകയായിരുന്നു.  രണ്ടു പെൺമക്കളിൽ ഒരുവളുടെ കല്യാണ ചെലവിന്​ കുറിവിളിച്ച്​ സംഘടിപ്പിച്ച പണം നാട്ടിലേക്കയക്കാൻ എക്​സ്​​ചേഞ്ചിലേക്ക്​ പോകുന്നതിനിടെയാണ്​ ബാഗ്​ പൊട്ടി വഴിയിൽ വീണു പോയത്​. 

പണം ഏറ്റുവാങ്ങിയ ശേഷം ജുലാഷി​​െൻറ നല്ലമനസിന്​ പകരം നൽകാൻ ശെൽവരാജി​​െൻറ പക്കൽ പ്രാർഥനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇൗ നൻമ ആദരിക്കപ്പെടേണ്ടതാണെന്നറിയിച്ച ദുബൈ പൊലീസ്​ അധികൃതരെത്തി അഭിനന്ദനങ്ങളും സാക്ഷ്യപത്രവും നൽകി. 
ജുലാഷി​​െൻറ സത്​കർമത്തിലൂടെ ഇന്ത്യക്കാർ സത്യസന്ധരാണെന്നത്​ വീണ്ടും തെളിയിക്കപ്പെട്ടതായും ദുബൈക്ക്​ എത്രയും പ്രിയപ്പെട്ടവരായ മലയാളികളോടുള്ള മതിപ്പ്​ വർധിച്ചതായും റഫ പൊലീസ്​ സ്​റ്റേഷൻ ഡയറക്​ടർ പറഞ്ഞു.

ആവശ്യമില്ലാതെ കത്തിക്കിടക്കുന്ന ലൈറ്റുകൾ അണക്കുന്നതു പോലെ ഒരു സ്വാഭാവിക കർമം മാത്രമാണ്​ താൻ ചെയ്​തതെന്നും ഒരു സാധുമനുഷ്യ​​െൻറ പണം തിരിച്ചു കിട്ടാൻ നിമിത്തമായതിൽ സന്തോഷമുണ്ടെന്നും ജുലാഷ്​ പറഞ്ഞു.യമഹ സൗണ്ടിൽ മാർക്കറ്റിങ്​ മാനേജറായ ജുലാഷ്​ മതിലകം പെരുന്തറയിൽ ബഷീറി​​െൻറയും സൗദയുടെയും മകനാണ്​. 

Tags:    
News Summary - dubai police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.