ദുബൈ: കണ്ണും മൂക്കും നോക്കാതെ വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന സംഭവങ്ങൾ നിരവധി നമ ്മൾ കേൾക്കാറുണ്ട്. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ചിലപ്പോൾ ശിക്ഷയും ലഭിക്കാറുണ്ട്. എന്നാൽ നിയമം പാലിച്ച് വാഹനമോടിക്കുന്നവർക്ക് എന്തെങ്കിലും പാരിതോഷികങ്ങൾ നൽകുന്ന രീതി മറ്റേതെങ്കിലും നാട്ടിലുണ്ടോ എന്ന് നിശ്ചയമില്ല. എന്തായാലും ദുബൈയിൽ അങ്ങിനെയൊരു ഏർപ്പാടുണ്ട്. ഒാരോ മാസവും നിയമം ഒട്ടും തെറ്റിക്കാതെ വാഹനമോടിക്കുന്നവർക്ക് ഒരു വൈറ്റ് പോയിൻറ് ലഭിക്കും. ഇത്തരത്തിൽ ഒരു വർഷം സുരക്ഷിതമായി, സൂക്ഷിച്ച് വണ്ടിയോടിച്ചാൽ 12 വൈറ്റ് പോയിൻറുകൾ സ്വന്തമാക്കാം.
ഇങ്ങിനെ അഞ്ചു വർഷം 12 വൈറ്റ് പോയിൻറുകൾ വീതം നേടുന്നവരുടെ പേരുകൾ നറുക്കിട്ട് രണ്ടു പേർക്ക് പുതുപുത്തൻ വാഹനങ്ങൾ സമ്മാനമായി നൽകുകയാണ് ദുബൈ പൊലീസ്. കഴിഞ്ഞ ദിവസം ഖവാനീജിലെ സ്വദേശി വീട്ടിൽ ദുബൈ പൊലീസ് അസി. മേധാവി മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീനും കയറിച്ചെന്നത് അപ്രതീക്ഷിതമായാണ്. അവരുടെ കൈയിൽ ആ വീട്ടിലെ സൈഫ് അബ്ദുല്ലാ സുൽത്താൻ അൽ സുവൈദിയുടെ നല്ല ഡ്രൈവിങിനു നൽകാനുള്ള സമ്മാനമായ കാറിെൻറ താക്കോലുമുണ്ടായിരുന്നു. കാറിന് അർഹനായ സൈഫ് അബ്ദുല്ല വീട്ടിൽ ഇല്ലാഞ്ഞതിനാൽ പിതാവ് സമ്മാനം ഏറ്റുവാങ്ങി. തെൻറ മകെൻറ സൂക്ഷ്മതക്ക് സമ്മാനം നൽകിയ ദുബൈ െപാലീസിന് നന്ദി പറഞ്ഞ അദ്ദേഹം രാജ്യത്തെ മറ്റ് യുവജനങ്ങളും സൂക്ഷ്മത പാലിച്ച് വാഹനമോടിക്കണമെന്നും ഒാർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.