ദുബൈ: കാറിനുള്ളിൽ അടച്ചിരുന്ന് എന്ത് കാണിച്ചാലും ആരുമറിയില്ലെന്ന് ഇനി കരുതേണ്ട. ഒാടുന്ന കാറിനുള്ളിൽ പോലും എന്ത് നടക്കുന്നുവെന്ന് മനസിലാക്കാൻ സാധിക്കുന്ന സാേങ്കതിക വിദ്യ ദുബൈ പൊലീസ് വൈകാതെ സ്വന്തമാക്കും. പൊലീസ് വാഹനത്തിൽ ഘടിപ്പിച്ച നിർമിത ബുദ്ധിശക്തിയുള്ള ഉപകരണം വഴിയാണ് ഇത് സാധ്യമാകുന്നത്. പൊലീസ് വാഹനത്തിൽ നിലവിലുള്ള കാമറയിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് കാറിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് കണ്ടെത്തുന്നത്. കോംഇയോട്ട് ടെക്നോളജീസ് ആണ് ഇൗ സാേങ്കതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. വാഹനം ഒാടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ, അശ്രദ്ധമായാണോ ഡ്രൈവിങ് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനാണ് ഇൗ സംവിധാനം ഉപയോഗിക്കുക. അടുത്തിടെ കോംഇയോട്ടും ദുബൈ പൊലീസും ഇത് സംബന്ധിച്ച് ധാരണാ പത്രം ഒപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.