ദുബൈ മാരത്തൺ (ഫയൽ ചിത്രം)
ദുബൈ: മുൻ ലോക മാരത്തൺ ചാമ്പ്യന്മാർ ഉൾപ്പെടെ പ്രമുഖ അത്ലറ്റിക് താരങ്ങൾ പങ്കെടുക്കുന്ന ദുബൈ മാരത്തണിന്റെ 24ാമത് പതിപ്പിന് ഞായറാഴ്ച തുടക്കമാവും. രാവിലെ ആറു മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് മാരത്തൺ നടക്കുക.
ആറ് മണിയോടെ മദീനത്ത് ജുമൈറയുടെ എതിർവശത്തുള്ള ഉമ്മു സുഖിം റോഡിലെത്തും. നാലു കിലോമീറ്റർ, 10 കിലോമീറ്റർ, 42 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് ദുബൈ സ്പോർട്സ് കൗൺസിൽ മാരത്തൺ സംഘടിപ്പിക്കുന്നത്. മുൻ ലോക മാരത്തൺ ചാമ്പ്യൻ ഇത്യോപ്യയുടെ ലെലിസ ഡെസീസ മാരത്തണിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
2013ൽ നടന്ന ദുബൈ മാരത്തണിൽ ചാമ്പ്യൻ പട്ടം ലെലിസ ഡെസീസക്കായിരുന്നു. മാരത്തണിന്റെ ഭാഗമായി രാവിലെ ആറു മുതൽ ദുബൈ മെട്രോ സേവനം ആരംഭിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.