ദുബൈ: ദുബൈയിലെ ഷോപ്പിങ് മാളുകളിൽ പെരുന്നാൾ പ്രമാണിച്ച് പ്രത്യേക സമ്മാന പദ്ധതി. ഷോപ്, സ്പിൻ, ആൻറ് വിൻ പ്രമേഷനിൽ അഞ്ചു ലക്ഷം ദിർഹത്തിെൻറ കാഷ് പ്രൈസുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ആഗസ്റ്റ് 24ന് തുടങ്ങിയ പ്രമോഷൻ പെരുന്നാൾ അവസാനം വരെ തുടരും. ഇതിൽ പങ്കാളികളായ 18 മാളുകളിൽ നിന്ന് 200 ദിർഹത്തിന് സാധനം വാങ്ങുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവസരമുണ്ടാകും.
സമ്മാനകൂപ്പൺ നറുക്കെടുപ്പിലൂടെ തെരെഞ്ഞടുക്കുന്നവർക്കാണ് സമ്മാന ചക്രം തിരിക്കാൻ അവസരം കിട്ടുക. 2500 മുതൽ അരലക്ഷം ദിർഹം വരെയുള്ള സമ്മാനങ്ങൾ ഇതിലൂടെ വിതരണം ചെയ്യും.
അൽബർഷ മാൾ, അൽ ബുസ്താൻ സെൻറർ, അൽ ഗുറൈർ സെൻറർ, അൽ മുല്ല പ്ലാസ, ബിൻ സൗഗത് സെൻറർ, ബുർജുമാൻ സെൻറർ, സെഞ്ച്വറി മാൾ, സിറ്റി സെൻറർ അൽ ബർഷ^ മെയ്സെം^ ഷിന്ദഗ, ഇത്തിഹാദ് മാൾ, കരാമ സെൻറർ, മദീന മാൾ, ദുബൈ ഒൗട്ട്ലെറ്റ് മാൾ, റീഫ് മാൾ, ദ മാൾ, ടൈ സ്ക്വയർ എന്നിവിടങ്ങളിലാണ് സമ്മാന പദ്ധതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.