ക്രിസ്റ്റ്യാനോ റൊണാൾഡോ​ ശൈഖ്​ ഹംദാനൊപ്പം പാം ടവറിൽ

ദുബൈ നിങ്ങളെയും സ്​നേഹിക്കുന്നു; ക്രിസ്റ്റ്യാനയോട്​ ശൈഖ്​ ഹംദാൻ

ദുബൈ: എക്സ്​പോയിലും ദുബൈയിലെ മറ്റിടങ്ങളിലും സന്ദർശനം നടത്തി ത‍​െൻറ ഏറ്റവും ഇഷ്ട നഗരമാണിതെന്ന്​ വ്യക്തമാക്കിയ ഫുട്​ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്​ മറുപടിയുമായി എമിറേറ്റി‍​െൻറ പ്രിയ ഭരണാധികാരി കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. 'ദുബൈ നിങ്ങളെയും സ്​നേഹിക്കുന്നു' എന്ന്​ ഇൻസ്റ്റഗ്രാമിൽ കുറിച്ചാണ്​ ശൈഖ്​ ഹംദാൻ റൊണാൾഡോയോട്​ സന്തോഷം പ്രകടിപ്പിച്ചത്​.

വെള്ളിയാഴ്ച എക്സ്​പോയുടെ അൽവസ്​ൽ ഡോമിൽ റൊണാൾഡോയെത്തി ദുബൈയിലെ ആരാധകരെ കണ്ടിരുന്നു. ഓട്ടോഗ്രാഫ്​ ഒപ്പുവെച്ചും സെൽഫിയെടുത്തും ആരാധകർക്കൊപ്പം ചേർന്നിരുന്നു. തുടർന്നാണ്​ ത‍​െൻറ ഏറ്റവും ഇഷ്ട നഗരമാണ്​ ദുബൈയെന്നും എല്ലാവർഷവും ഇവിടെ വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയത്​. ദുബൈ ചെയ്യുന്നതെന്തും അതിശയകരവും ആകർഷകവുമാണ്​.

അതിനാൽതന്നെ ദുബൈയുടെ നേട്ടങ്ങളിൽ എനിക്ക്​ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. 15 മിനിറ്റോളം ചെലവഴിച്ച ശേഷമാണ്​ ക്രിസ്റ്റ്യാനോ അൽ വസ്​ൽ പ്ലാസയിൽനിന്ന്​ മടങ്ങിയത്​.

തുടർന്ന്​ പാം ടവറിലെ 'ഓറ സ്​കൈപൂളി'ന്​ സമീപം ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതി‍​െൻറ ചിത്രം ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി ബുർജ്​ ഖലീഫയിൽ പേര്​ തെളിയിച്ചാണ്​ അദ്ദേഹം​ ജീവിതപങ്കാളി ജോർജീന റോഡ്രിഗസിന്​ ജന്മദിനാശംസ നേർന്നത്​.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, ശൈഖ്​ ഹംദാൻ എന്നിവരെ ക്രിസ്റ്റ്യാനോ സന്ദർശിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Dubai loves you too; Sheikh Hamdan to Christiano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.