1.ആവയിൽ അസീസ് (പ്രസിഡന്റ്) 2. അബ്ബാസ് വാഫി പനക്കൽ
(ജന. സെക്രട്ടറി) 3.അടാട്ടിൽ കുഞ്ഞാപ്പു (ട്രഷറർ)
ദുബൈ: ദുബൈ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. അബു ഹൈലിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന കൗൺസിൽ മീറ്റിൽ റിട്ടേണിങ് ഓഫിസർ ആർ. ഷുക്കൂർ, നിരീക്ഷകരായ സമദ് ആനമങ്ങാട്, ജഹ്ഫർ പുൽപ്പറ്റ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പി.കെ. അൻവർ നഹ, മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ ഹാജി, മുസ്തഫ വേങ്ങര, ചെമ്മുക്കൻ യാഹുമോൻ, പി.വി. നാസർ, എ.പി. നൗഫൽ, മുജീബ് കോട്ടക്കൽ എന്നിവർ സംസാരിച്ചു. അഡ്വൈസറി ബോർഡ് ചെയർമാനായി എം.കെ. പാറക്കണ്ണിയെയും വൈസ് ചെയർമാനായി സി.പി. സുബൈറിനെയും തെരെഞ്ഞെടുത്തു.
ഭാരവാഹികൾ: ആവയിൽ അസീസ് (പ്രസിഡന്റ്), അബ്ബാസ് വാഫി പനക്കൽ (ജന. സെക്രട്ടറി), അടാട്ടിൽ കുഞ്ഞാപ്പു (ട്രഷറർ), ഉനൈസ് തൊട്ടിയിൽ, ഫൈസൽ പുല്ലമ്പലവൻ, ശിഹാബ് കെ. പറപ്പൂർ, മുജീബ് തറി, എൻ. മൂസക്കുട്ടി, മുഹമ്മദ് അമീർ മുക്കൻ (വൈസ് പ്രസിഡന്റ്), മുഹമ്മദ് നിസാർ ചേങ്ങപ്ര, ജാഫർ പാങ്ങാട്ട്, സി. അനീസ്, മുഹമ്മദ് ഷാഫി കാവുങ്ങൽ, ഷാഫി കറുമണ്ണിൽ, സി.കെ. മൻസൂർ അലി (ജോ. സെക്രട്ടറി). മുസ്തഫ ആട്ടീരി സ്വാഗതവും അബ്ബാസ് വാഫി പനക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.