ദുബൈ ജ്വല്ലറി ഗ്രൂപ് ചെയർമാൻ തൗഹിദ് അബ്ദുല്ല
അനികേതിന് ഒരു കിലോ സ്വർണം സമ്മാനിക്കുന്നു
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ജ്വല്ലറി ഗ്രൂപ് നടത്തിയ ഗോൾഡ് പ്രമോഷനിൽ ഒമ്പതു വയസ്സുകാരന് ഒരു കിലോ സ്വർണ സമ്മാനം. യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി അനികേത് രാമകൃഷ്ണൻ നായർക്കാണ് ഗോൾഡ് പ്രമോഷനിൽ അഞ്ച് ലക്ഷത്തിലധികം ദിർഹം വിലവരുന്ന സ്വർണം സമ്മാനമായി ലഭിച്ചത്.
ദുബൈ ജ്വല്ലറി ഗ്രൂപ്, ദുബൈയിലെ ബന്ധപ്പെട്ട അതോറിറ്റി എന്നിവിടങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ റാഫിൾ ഡ്രോയിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ദുബൈ ജ്വല്ലറി ഗ്രൂപ് ചെയർമാൻ തൗഹിദ് അബ്ദുല്ല അനികേതിന് ഒരു കിലോ സ്വർണം സമ്മാനിച്ചു. ഡി.എസ്.എഫ് പ്രമോഷൻ കാലയളവിൽ ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ഔട്ട്ലറ്റിൽ നിന്ന് പർച്ചേസ് നടത്തിയവരിൽ നിന്നാണ് നറുക്കെടുപ്പിലെ വിജയികളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.