കുടുംബമായി അവധി ആഘോഷിക്കാൻ ഏറ്റവും മികച്ച നഗരം ദുബൈ

ദുബൈ: കുടുംബസമേതം അവധിയാഘോഷിക്കാവുന്ന ഏറ്റവും മികച്ച നഗരം ദുബൈയാണെന്ന് പഠനം. ഇൻഷ്വർ മൈ ട്രിപ് നടത്തിയ പഠനത്തിലാണ് ദുബൈ ഒന്നാം സ്ഥാനത്തെത്തിയത്. 62 നഗരങ്ങളെ കടത്തിവെട്ടിയാണ് ദുബൈ മുന്നിലെത്തിയത്. കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഹോട്ടലുകൾ, ബീച്ച്, കുടുംബങ്ങളെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആകർഷകമായ സമുദ്രാന്തരീക്ഷം, സുരക്ഷ എന്നിവ വിലയിരുത്തിയാണ് റാങ്കിങ് നിർണയിച്ചത്. പത്തിൽ 7.42 സ്കോർ നേടിയാണ് ദുബൈ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

കൊളംബോയാണ് (6.71) രണ്ടാം സ്ഥാനത്ത്. ടർക്സ് ആൻഡ് കായ്കസ് (6.48), ബാർബഡോസ് (6.37), കോർഫു (6.27) എന്നീ നഗരങ്ങൾ ആദ്യ അഞ്ചിലുണ്ട്. ഫുക്കറ്റ്, ഓക്ലൻഡ്, റിയോ ഡി ജനീറോ, ഹവാന എന്നിവ ആദ്യ പത്തിൽ ഉൾപ്പെട്ടു. അതേസമയം, യു.എസ്.എയിലെ മിയാമി ഏറ്റവും പിന്നിലായി. 3.54 സ്കോർ മാത്രമാണ് മിയാമിക്ക്. മിയാമിയിലെ ക്രൈം നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലായതാണ് കാരണം. 28 പേരിൽ ഒരാൾ ഇരയാകുന്നു എന്നതാണ് അവിടത്തെ അവസ്ഥ. മെക്സിക്കോയിലെ കാൻകൺ, സ്പെയിനിലെ ഗിയോൺ, ജപ്പാനിലെ ഷിറാഹ്മ, ആസ്ട്രേലിയയിലെ സിഡ്നി എന്നിവയാണ് ഏറ്റവും പിന്നിലുള്ള മറ്റു നഗരങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയ സമയത്തുപോലും ഏറ്റവും കൂടുതൽ സന്ദർശകർ കുടുംബസമേതം എത്താൻ ആഗ്രഹിച്ച നഗരമാണ് ദുബൈയെന്നും സർവേയിൽ പറയുന്നു. 

Tags:    
News Summary - Dubai is the perfect city for a family vacation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.