Posted On
date_range Updated On
date_range ദുബൈയിൽ 12 സ്വകാര്യ ആശുപത്രികൾ കൂടി വരുന്നു
ദുബൈ: വൈദ്യ പരിരക്ഷാ സൗകര്യങ്ങളിൽ നഗരം വികസന കുതിപ്പിനൊരുങ്ങുന്നു. 2020 ആകുന്നതോടെ ദുബൈയിലെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരുമെന്ന് ദുബൈ ആരോഗ്യ അതോറിറ്റി വ്യക്തമാക്കി. 12 പുതിയ ആശുപ്രതികളാണ് ഒരുങ്ങുന്നത്. 26 ആശുപത്രികൾ, 4 വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങൾ, 34 ഏകദിന ശസ്ത്രക്രിയാ കേന്ദ്രങ്ങൾ, 1624 സ്പെഷ്യലൈസ്ഡ്-ജനറൽ മെഡിക്കൽ കോംപ്ലക്സുകൾ, 82ദന്താശുപത്രികൾ, 868 ഫാർമസികൾ,ലബോറട്ടറികൾ, ഹൗസ് നഴ്സിങ് സൗകര്യങ്ങൾ എന്നിവയാണ് ദുബൈയിൽ ഒരുങ്ങുന്ന ആരോഗ്യ സൗകര്യങ്ങൾ. അടുത്ത മൂന്ന് വർഷം കൊണ്ട് 875 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉയരും. സ്വകാര്യ മേഖലയിൽ 36,055 അംഗീകൃത ഫിസിഷ്യൻമാർ ദുബൈയിലുണ്ട്. ഇതിൽ 13,594 പേർ പുതിയ ലൈസൻസുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.