ദുബൈ എക്സ്​പോ: ടിക്കറ്റ്​ നിരക്ക് 45 ദിർഹമായി കുറച്ചു

ദുബൈ: ദുബൈ എക്സ്​പോയിലെ ടിക്കറ്റ്​ നിരക്ക്​ എല്ലാ ദിവസവും 45 ദിർഹമായി കുറച്ചു. നേരത്തെ പ്രവൃത്തി ദിനങ്ങളിൽ 45 ദിർഹമും വാരാന്ത്യ അവധി ദിനങ്ങളിൽ 95 ദിർഹമുമായിരുന്നു പ്രവേശന നിരക്ക്​. ഇനിമുതൽ എല്ലാ ദിവസവും 45 ദിർഹം മാത്രമായിരിക്കും നിരക്ക്​.

18 വയസിൽ താഴെയുള്ളവർക്കും 59 വയസിന്​ മുകളിലുള്ളവർക്കും പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റെടുക്കുന്നവർക്ക്​ 10 സ്മാർട്​ ക്യൂ ബുക്കിങ്ങുകളും ലഭിക്കും. ഇത്​വഴി ബുക്ക്​ ചെയ്യുന്നവർക്ക്​ ക്യൂ നിൽക്കാതെ പവലിയനുകളിൽ ​പ്രവേശിക്കാം.

നേരത്തെ സീസൺ പാസിന്‍റെ നിരക്കും കുറച്ചിരുന്നു. 495 ദിർഹമായിരുന്നതാണ്​ 195 ദിർഹമായി കുറച്ചത്​. കഴിഞ്ഞ ദിവസം എക്സ്​പോ സന്ദർശകരുടെ എണ്ണം 1.20 കോടി കടന്നിരുന്നു. 

Tags:    
News Summary - Dubai expo ticket rate cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.