Posted On
date_range Updated On
date_range ദുബൈ എക്സ്പോ: പവലിയനുകൾ രാത്രി 11 വരെ തുറന്നിരിക്കും
ദുബൈ: എക്സ്പോ അവസാന ദിനത്തിലേക്ക് കടന്നതോടെ പവലിയനുകളിലെ സന്ദർശന സമയവും നീട്ടി. നേരത്തെ രാത്രി 9.30ന് അടച്ചിരുന്ന പവലിയനുകൾ ഇനി മുതൽ 11 വരെ തുറന്നിരിക്കും. ഇതോടെ കൂടുതൽ സന്ദർകർക്ക് പവലിയനുള്ളിൽ കയറാൻ അവസരം ലഭിക്കും.
എക്സ്പോയിലെ വേദികളിൽ രാത്രി രണ്ട് വരെ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പവലിയനുകൾ നേരത്തെ അടച്ചിരുന്നു. ഈ മാസം കൂടുതൽ പരിപാടികൾ എക്സ്പോയിൽ ഒരുക്കുന്നുണ്ട്. ഇളയരാജയുടെ സംഗീതമേളം ശനിയാഴ്ച അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.