‘മിഡിലീസ്റ്റിലെ മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ്’ പുരസ്കാരം ദുബൈ ഡ്യൂട്ടി ഫ്രീക്ക്

ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനുള്ള പുരസ്കാരം തുടർച്ചയായ 25-ാം വർഷവും ദുബൈ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കി. പ്രമുഖ ട്രാവൽ ഇൻഡസ്ട്രി മാഗസിനായ ‘ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ്’ നൽകുന്ന പുരസ്കാരമാണിത്. ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഇന്‍റർകോണ്ടിനെന്‍റൽ ഹോട്ടലിൽ നടന്ന 25-ാമത് ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡ് ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

ആഗോളതലത്തിൽ ഡ്യൂട്ടി ഫ്രീ റീട്ടെയിലർമാരിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയതിന് പിന്നാലെയാണ് പുതിയ അംഗീകാരം. 2025ൽ 238 കോടി യു.എസ് ഡോളറിന്‍റെ റെക്കോർഡ് വാർഷിക വിൽപനയാണ് ദുബൈ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കിയത്. ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ട്രാവൽ മേഖലകളിലെ മികച്ച നേട്ടങ്ങളെയാണ് ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡുകൾ വഴി ആദരിക്കുന്നത്. വായനക്കാരായ സ്ഥിരം യാത്രക്കാർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ‘ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ്’ മാഗസിൻ വിജയികളെ നിശ്ചയിക്കുന്നത്.

മോട്ടിവേറ്റ് മീഡിയ ഗ്രൂപ് ചീഫ് കൊമേഴ്സ്യൽ ഓഫിസർ ആന്‍റണി മിൽനെ പുരസ്കാരം സമ്മാനിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീക്ക് വേണ്ടി മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്‍റ് സിനാദ് അൽ സിബായിയും മാർക്കറ്റിങ് സീനിയർ മാനേജർ സലിം ദഹ്മാനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

Tags:    
News Summary - Dubai Duty Free wins ‘Best Duty Free Shopping in the Middle East’ award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.