രാജ്യാന്തര മയക്കുമരുന്ന് വ്യാപാരി റാസല്‍ഖൈമയില്‍ പിടിയില്‍

റാസല്‍ഖൈമ: അബൂദബി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തി​​െൻറ സഹകരണത്തോടെ റാസല്‍ഖൈമയില്‍ രാജ്യാന്തര മയക്കുമരുന്ന് വ്യാപാരിയെ അറസ്​റ്റ്​ ചെയ്തതായി റാക് പൊലീസ് മേധാവി മേജര്‍ അലി അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു. രഹസ്യ വിവരത്തി​​െൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് 30,000 ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നിനൊപ്പം പ്രതി വലയിലായതെന്ന് റാക് ഡ്രഗ് എന്‍ഫോഴ്സ്മ​െൻറ്​ വകുപ്പ് ഡയറക്ടര്‍ കേണല്‍ അദ്നാന്‍ അലി അല്‍ സാബി പറഞ്ഞു.   മയക്കുമരുന്നിന്‍െറ ആവശ്യക്കാരെന്ന വ്യാജേന പരിചയപ്പെട്ട ഉദ്യോഗസ്ഥര്‍ റാസല്‍ഖൈമയിലെ ഒരു ഫാമില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പ്രോസിക്യൂഷന് കൈമാറി. 
Tags:    
News Summary - drugs crime -uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.