മയക്കുമരുന്ന്​ കൈവശം വെച്ചു: പ്രതിക്ക്​ മൂന്നു മാസം തടവ്​ ശിക്ഷ -ഗൾഫ്​ പൗരനാണ്​ ശിക്ഷ ലഭിച്ചത്​

ദുബൈ: മയക്കുമരുന്ന്​ ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്ത ഗൾഫ്​ പൗരന്​ ദുബൈയിൽ മൂന്നു മാസത്തെ തടവ്​ ശിക്ഷ ലഭിച്ചു. ദുബൈയിലെ മിസ്​ഡിമീനിയർ കോടതിയാണ്​ ശിക്ഷ വിധിച്ചത്​. രാസലഹരിയായ മെത്തഫെറ്റമിൻ കലർത്തിയ രണ്ട്​ പേപ്പർ ഷീറ്റുകൾ, നിരോധിത ഗുളികകൾ, മറ്റ്​ മയക്കുമരുന്നുകൾ എന്നിവയാണ്​ പ്രതിയിൽ നിന്ന്​ പൊലീസ്​ കണ്ടെത്തിയത്​. ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ്​ പ്രതി മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നതെന്ന്​ അന്വേഷണത്തിൽ വ്യക്​തമായിരുന്നു. പബ്ലിക്​ പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട്​ കുറ്റങ്ങളും പ്രതി സമ്മതിക്കുകയും ചെയ്തു. അജ്ഞാതനായ വ്യക്​തിയിൽ നിന്ന്​ ഓൺലൈനായാണ്​ മയക്കുമരുന്ന്​ വാങ്ങിയതെന്നും ബാങ്ക്​ എകൗണ്ട്​ വഴി പണം കൈമാറുകയായിരുന്നുവെന്നും പ്രതി മൊഴി നൽകിയിരുന്നു. തുടർന്ന്​ മൂന്നു മാസത്തെ തടവ്​ ശിക്ഷ കൂടാതെ പ്രതിക മറ്റൊരാൾക്ക്​ എകൗണ്ടുവഴി പണം കൈമാറുന്നതിനും നിക്ഷേപം നടത്തുന്നതിനും രണ്ടു വർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്​. ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന്​ അനുമതിയില്ലാതെ ഇടനിലക്കാർ വഴിയും പണം അയക്കാൻ പാടില്ല. ​പ്രതിയിൽ നിന്ന്​ കണ്ടെടുത്ത മയക്കുമരുന്നുകൾ കണ്ടുകെട്ടാനും കോടതി പബ്ലിക്​ ​പ്രോസിക്യൂഷനോട്​ നിർദേശിച്ചു.


Tags:    
News Summary - Drug possession: Accused sentenced to three months in prison - Gulf citizen sentenced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.