ദുബൈ: യു.എസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി നിൽക്കെ യു.എ.ഇക്കു നേരെ വീണ്ടും ഡ്രോൺ ആക്രമണം. ഞായറാഴ്ച മൂന്ന് ഡ്രോണുകളാണ് എത്തിയതായും ഇതിൽ രണ്ടെണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടുത്തതായും യു.എ.ഇ വ്യോമ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു ഡ്രോൺ അബൂദബിയിലെ അൽ ദഫ്റ മേഖലയിൽ പ്രവർത്തിക്കുന്ന അൽ ബറക ആണവ നിലയത്തിന് സമീപം പതിച്ചതായി സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചിട്ടുണ്ട്. എന്നാൽ, ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും ആണവ വികിരണ ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. തീ അണക്കാനും ശ്രമം തുടരുകയാണ്. ആണവ നിലയത്തിന്‍റെ സുരക്ഷാ പരിധിക്ക് പുറത്താണ് ആക്രമണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. അതേസമയം, പടിഞ്ഞാറൻ ദിശയിൽ നിന്നാണ് ഡ്രോണുകൾ രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് മന്ത്രാലയം വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏത് ഭീഷണികളെയും നേരിടാൻ പൂർണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.