റാ​സ​ല്‍ഖൈ​മ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​ക്ക് കെ-9 ​നാ​യ്ക്ക​ൾ

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​ക്ക് കെ-9 ​നാ​യ്ക്ക​ൾ. ഗ​ന്ധം പി​ടി​ക്കാ​നു​ള്ള ക​ഴി​വ് മ​നു​ഷ്യ​നേ​ക്കാ​ള്‍ 50 ഇ​ര​ട്ടി കൂ​ടു​ത​ലാ​ണ് നാ​യ്ക്ക​ള്‍ക്കു​ള്ള​ത്. മ​യ​ക്കു​മ​രു​ന്ന് പോ​ലു​ള്ള​വ​യും കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ് നാ​യ്ക്ക​ളെ​ന്ന് റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി ഇ​ന്‍സ്പെ​ക്ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല പ​റ​ഞ്ഞു.

2022ല്‍ ​മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റും 3,475 കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് കെ-9 ​നാ​യ്​​ക്ക​ളു​ടെ സേ​വ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷ, കാ​വ​ല്‍, കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​റു​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യി​ലും ഇ​വ മു​ന്നി​ല്‍നി​ന്ന​താ​യി കേ​ണ​ല്‍ ഇ​ബ്രാ​ഹീം പ​റ​ഞ്ഞു.

പ്ര​ത്യേ​ക പ​രി​ച​ര​ണ​മാ​ണ് റാ​ക് പൊ​ലീ​സ് ഈ ​നാ​യ്ക്ക​ള്‍ക്ക് ന​ല്‍കി​വ​രു​ന്ന​ത്. ഫോ​റ​ന്‍സി​ക് തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നു​ള്‍പ്പെ​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം കെ-9 ​നാ​യ്ക്ക​ള്‍ക്ക് ന​ല്‍കു​ന്നു​ണ്ട്. ഒ​ളി​ച്ചോ​ടി​യ​വ​രെ​യും മോ​ഷ​ണ വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നു​പു​റ​മെ പ്ര​കൃ​തി ദു​ര​ന്ത​മു​ള്‍പ്പെ​ടെ അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​യു​ടെ സേ​വ​നം വി​ല​പ്പെ​ട്ട​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - dog scode- Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.