​സ്കൂ​ൾ ബ​സു​ക​ളി​ലെ സ്​​റ്റോ​പ്​ സി​ഗ്​​ന​ൽ മ​റി​ക​ട​ക്ക​രു​ത്

അ​ബൂ​ദ​ബി: സ്റ്റോ​പ് സി​ഗ്ന​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടും ഡ്രൈ​വി​ങ്ങി​ലെ അ​ശ്ര​ദ്ധ​മൂ​ലം സ്കൂ​ൾ ബ​സു​ക​ളെ മ​റി​ക​ട​ന്ന് പി​ഴ വാ​ങ്ങു​ന്ന​വ​ർ ഏ​റെ. സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ സ്​​റ്റോ​പ് സി​ഗ്ന​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പി​ന്നി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്ത​ണ​മെ​ന്ന് വീ​ണ്ടും അ​ബൂ​ദ​ബി പൊ​ലീ​സ് ഓ​ർ​മ​പ്പെ​ടു​ത്തി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ബ​ന്ധ​മാ​യും കു​റ​ഞ്ഞ​ത് അ​ഞ്ചു മീ​റ്റ​ര്‍ അ​ക​ലെ​യാ​യി നി​ര്‍ത്ത​ണം. ബ​സി​ല്‍നി​ന്ന് ഇ​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി. നി​യ​മം പാ​ലി​ക്കാ​ത്ത ഡ്രൈ​വ​ര്‍മാ​രി​ല്‍നി​ന്ന് 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്തും. ഇ​തി​നു പു​റ​മെ 10 ട്രാ​ഫി​ക് പോ​യ​ന്‍റു​ക​ളും ഡ്രൈ​വ​ര്‍ക്കെ​തി​രെ ചു​മ​ത്തു​മെ​ന്ന് പൊ​ലീ​സ് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ള്ള​താ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ലൂ​ടെ വീ​ണ്ടും പൊ​ലീ​സ്‌ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

നി​യ​മം പാ​ലി​ച്ച് കാ​ര്‍ സ്‌​കൂ​ള്‍ ബ​സി​ന് പി​ന്നി​ല്‍ നി​ര്‍ത്തി​യി​ടു​ന്ന​തി​ന്റെ​യും സ്​​റ്റോ​പ് സി​ഗ്ന​ല്‍ അ​വ​ഗ​ണി​ച്ച് ഏ​താ​നും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​വു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് വി​ഡി​യോ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്കൂ​ൾ ബ​സു​ക​ളി​ലെ സ്​​റ്റോ​പ് ബോ​ർ​ഡ് ക​ണ്ടാ​ൽ, പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല - ‘എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും നി​ർ​ത്ത​ണ’​മെ​ന്ന നി​യ​മം ശ്ര​ദ്ധി​ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കാ​ണ് വ​ൻ ശി​ക്ഷ ല​ഭി​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ ബ​സു​ക​ളി​ലെ സി​ഗ്‌​ന​ല്‍ ലം​ഘി​ക്കു​ന്ന​ത് കാ​മ​റ​ക​ളി​ലൂ​ടെ നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു.

നി​ര്‍ദി​ഷ്ട മേ​ഖ​ല​ക​ളി​ല്ലാ​തെ വാ​ഹ​നം നി​ര്‍ത്തി കു​ട്ടി​ക​ളെ ഇ​റ​ക്ക​രു​തെ​ന്നും കേ​ന്ദ്രം മൂ​ന്ന​റി​യി​പ്പു ന​ൽ​കി.

Tags:    
News Summary - Do not pass the stop signal on school buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.