അൽഐൻ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) അൽ ഐൻ പ്രൊവിൻസ് വിമൻസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ വർഗീസ് പനയ്ക്കലിന്റെ വസതിയിലായിരുന്നു ആഘോഷം. ഡബ്ല്യു.എം.സി അൽഐൻ പ്രൊവിൻഷ് ചെയർമാൻ ഡോ. സുധാകരൻ ആദ്യ ദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡബ്ല്യു.എം.സി അംഗങ്ങൾ വിവിധ ഇനം ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ പരസ്പരം കൈമാറിയും സന്തോഷപൂർവം ദീപാവലി ആഘോഷത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.