റാക് ദിഗ്ദാഗ പൊലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റമര്‍ കൗണ്‍സില്‍
റാസല്‍ഖൈമ: പേപ്പര്‍ രഹിതവും സങ്കീര്‍ണതകളില്ലാത്തതും സമയബന്ധിതവുമായ സര്‍ക്കാര്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് റാക് ദിഗ്ദാഗ പൊലീസ് കസ്റ്റമര്‍ കൗണ്‍സില്‍. സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ റാക് അല്‍ ദിഗ്ദാഗ പൊലീസ് സ്റ്റേഷനിലാണ് കൗണ്‍സില്‍ നടന്നത്.
പൊലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അബ്ദുല്ല ജക്കയുടെ സാന്നിധ്യത്തില്‍ സ്റ്റേഷന് മേധാവി കേണല്‍ അലി റാശിദ് അല്‍ സല്ഹാദി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് സേവനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെയും ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനെയും കുറിച്ച് നടന്ന ചര്‍ച്ചയില്‍ സ്റ്റേഷന് ജീവനക്കാര്‍, സന്ദര്‍ശകര്‍, സ്പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.