ദുബൈ: മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യ വിഭാഗക്കാർക്കും വീടുകളിൽ മരുന്ന് എത്ത ിച്ചുനൽകുന്ന ദുബൈ ഹെൽത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) പദ്ധതി ‘ദവാഇൗ’ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ദുബൈ കേന്ദ്രീകരിച്ച് നടന്നിരുന്ന മെഡിസിൻ ഹോം ഡെലിവറി പദ്ധതിയാണ് കോ വിഡ് വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ യു.എ.ഇയിലുടനീളം നീട്ടുന്നത്. ഇനായ അല്ലെ ങ്കിൽ സാധ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള മുതിർന്ന പൗരന്മാർക്കും ന ിശ്ചയദാർഢ്യക്കാർക്കും വീടുകളിൽ മരുന്ന് എത്തിക്കുന്നതിനാണ് ‘ദവാഇൗ’ സേവനം ലക്ഷ്യ മിടുന്നത്.ക്ഡൗൺ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ സുരക്ഷിതവും ആരോഗ്യകരവുമായി കഴിയുന്നത് ഉറപ്പുവരുത്തുന്നതിനായാണ് സേവനം വിപുലീകരിക്കുന്നത്. മെഡിസിൻ ഹോം ഡെലിവറി സേവനം നൽകുന്ന ആദ്യത്തെ അതോറിറ്റിയായായ ഡി.എച്ച്.എ കഴിഞ്ഞ ഡിസംബറിലാണ് ഈ സേവനം ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഫാർമസിസ്റ്റ് തന്നെ വീടുകളിൽ പോയി മരുന്നുകളും കൗൺസലിങ്ങും നൽകിവരുന്ന പദ്ധതിയാണിത്. കോവിഡ് വൈറസിനെതിരെ ഡി.എച്ച്.എ നടത്തുന്ന പ്രതിരോധ നടപടികൾക്ക് പിന്തുണ നൽകുന്നതിനായി ദുബൈയിൽനിന്ന് യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും വിതരണം സാധ്യമാക്കിയിരിക്കുകയാണിപ്പോൾ.
24/7 സമ്പ്രദായത്തിൽ അവശ്യമരുന്ന് വിതരണം ചെയ്യുന്ന ‘ദവാഇൗ’ ഹോം ഡെലിവറി കമ്പനിയായ തലാബത്തുമായി സഹകരിച്ച് ഡി.എച്ച്.എ നൽകുന്ന ലിസ്റ്റുകളെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായി സേവനങ്ങൾ നൽകുമെന്ന് ഡി.എച്ച്.എയിലെ ഫാർമസ്യൂട്ടിക്കൽ സർവിസസ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഡോ. അലി അൽ സയ്യിദ് പറഞ്ഞു. ഈ സംരംഭം ഒരു സുപ്രധാന നടപടിയാണ്. ഈ മാനുഷിക സേവനത്തിന് സംഭാവന നൽകാൻ തലാബത്ത് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും മുതിർന്നവർക്കും പ്രധാനപ്പെട്ട മരുന്നുകൾ എത്തിക്കുകയെന്നത് ഞങ്ങളുടെകൂടി സാമൂഹിക ഉത്തരവാദിത്തമാണ്. യു.എ.ഇയിലെ എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താൻ അതോറിറ്റിയുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് യു.എ.ഇയിലെ തലാബത്ത് കൺട്രി മാനേജിങ് ഡയറക്ടർ മുഹമ്മദ് യിൽദിരിൻ പറഞ്ഞു.
മരുന്ന് ഹോം ഡെലിവറിയുമായി അബൂദബിയും
അബൂദബി: ദുബൈ ഹെൽത്ത് അതോറിറ്റിക്കു പിന്നാലെ മരുന്നുകൾ വീട്ടിലെത്തിച്ച് അബൂദബി ആരോഗ്യവകുപ്പും. അബൂദബി എമിറേറ്റിലെ മിക്ക ഔട്ട്പേഷ്യൻറ് ഫാർമസികൾക്കും ഈ സേവനം നൽകുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നൽകി. അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെയും സ്വകാര്യ മേഖലകളിലെയും ലൈസൻസുള്ള ഫാർമസികൾക്ക് രോഗികളുടെ വീടുകളിൽ മരുന്ന് വിതരണംചെയ്യാനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.
മരുന്നുകൾ വാങ്ങാൻ രോഗികൾ നേരിെട്ടത്തുന്നത് ഒഴിവാക്കാനാണ് നടപടി. പ്രായമായവർ, ദുർബലരായ രോഗികൾ, വിദൂരപ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവർക്കാണ് പ്രധാനമായും മരുന്നെത്തിക്കുന്നത്. ഡെലിവറി ചാർജ് ഈടാക്കാനുള്ള അനുവാദവും ഫാർമസികൾക്കുണ്ട്. സേവനനിരക്ക് ഈടാക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ഫാർമസികളാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
രോഗികൾക്ക് വിതരണംചെയ്യുന്ന മരുന്നുകൾ ശരിയായി പാക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഹോം ഡെലിവറി സമയത്ത് ഫാർമസികൾ ഉപഭോക്താക്കളുടെ രോഗവിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണം. രോഗിയുടെ പേരും വിലാസവും മാത്രമേ പാക്കേജിൽ പാടുള്ളൂവെന്നും നിഷ്കർഷിക്കുന്നു.
ഡെലിവറിക്കുമുമ്പ് ഫാർമസിയിൽ ഒറിജിനൽ അല്ലെങ്കിൽ ഇലക്ട്രോണിക് കുറിപ്പടി ലഭ്യമാക്കിയാൽ മാത്രേമ ഡെലിവറി ഓർഡർ തയാറാക്കാൻ ഫാർമസിസ്റ്റുകൾക്ക് അനുമതിയുള്ളൂ. മരുന്ന് വിതരണംചെയ്യുമ്പോൾ ഒറിജിനൽ തിരിച്ചറിയൽ രേഖ കാണിക്കണം. ഹോം ഡെലിവറി സേവനം നൽകാൻ ആഗ്രഹിക്കുന്ന ഫാർമസികൾ ആരോഗ്യ വകുപ്പ് ലൈസൻസിങ് വിഭാഗവുമായി hfld@doh.gov.ae എന്ന ഇ-മെയിൽ വഴി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.