റാസല്‍ഖൈമ: കടുത്ത ചൂടിൽ വിരുന്നെത്തിയ പെരുംമഴ ചില പ്രദേശങ്ങളിൽ ഭീതി വിതച്ചെങ്കിലും കാർഷികമേഖലക്ക് ആശ്വാസം. ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍, മസാഫി, ദിബ്ബ തുടങ്ങിയിടങ്ങളിലാണ് യു.എ.ഇയിലെ വിശാലമായ കൃഷിനിലങ്ങൾ. അൽഐനിൽ മാത്രമാണ് കഴിഞ്ഞദിവസം മഴ വിട്ടുനിന്നത്.
സെപ്റ്റംബറിൽ വിത്തിറക്കുന്നതിന് മൂന്നോടിയായി കൃഷിനിലങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികളിലാണ് കർഷകർ. ചില പുല്ലിനങ്ങൾ മാത്രമാണ് വേനലിൽ ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇതിന്റെ അവസാനഘട്ട വിളവെടുപ്പും കഴിഞ്ഞപ്പോഴാണ് മഴയെത്തിയത്. 12 വർഷം മുമ്പുവരെ യു.എ.ഇയിൽ കൃത്യമായ കാലയളവിൽ മഴ ലഭിച്ചിരുന്നത് കാർഷിക മേഖലക്ക് ആശ്വാസമായിരുന്നു. പിന്നീട് മഴ വിട്ടുനിന്നത് പല കൃഷിനിലങ്ങളെയും ഉപയോഗശൂന്യമാക്കി. അധികൃതരുടെ കരുതലാണ് ശേഷിക്കുന്ന കൃഷിമേഖലയെ സമൃദ്ധമായി നിലനിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.