???? ????????? ?????? ????? ?????? ???? ?????

സംരംഭകര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്ന്​ അജ്മാൻ മീഡിയ സിറ്റി

അജ്മാന്‍: അജ്മാന്‍ മീഡിയ സിറ്റി ഫ്രീസോണ്‍ സംരംഭകര്‍ക്കായി  ഉപഭോക്തൃ സൗഹൃദ പാക്കേജുകൾ പ്രഖ്യാപിച്ചു. ഔദ്യോഗിക ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് സംരംഭകരെ ആകര്‍ഷിക്കാന്‍ ചിലവ് കുറഞ്ഞ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത്. യു.എ.ഇ യെ ആഗോള വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നാമത് എത്തിക്കുന്നതിന് ചെറുകിട ഇടത്തരം ബിസിനസുകാർക്കും കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും ഇത് ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അജ്മാന്‍ മീഡിയ സിറ്റി ഫ്രീസോണ്‍ ചെയര്‍മാന്‍ ശൈഖ് അബ്​ദുല്‍ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു.

വിഷന്‍  2021 ന്‍റെ ഭാഗമായി  അജ്മാനെ അന്താരാഷ്​ട്ര സാമ്പത്തിക കേന്ദ്രമാക്കുന്നതിന് നിക്ഷേപകർക്കും വാണിജ്യങ്ങൾക്കുമായി  അജ്മാന്‍ മീഡിയ സിറ്റി ഫ്രീസോണ്‍ ഉപഭോക്തൃ സൗഹൃദ മേഖലയായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതിയ നിക്ഷേപകരുടെ വിസ നടപടിക്രമങ്ങള്‍ക്ക് സുരക്ഷാ നിക്ഷേപങ്ങൾ ഏര്‍പ്പെടുത്തില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. മാധ്യമ, വിനോദ വ്യവസായങ്ങള്‍ക്ക് കാര്യമായ  പ്രയോജനം ലഭ്യമാക്കുന്നതിന് പ്രയോജനകരമായ നടപടികളാണ് കൈകൊള്ളുന്നതെന്നും ഇത് പുതിയ നിക്ഷേപകര്‍ക്ക് സൗകര്യപ്രദമായിരിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിക്ഷേപകര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് ആവശ്യമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

നടത്തിക്കൊണ്ട് പോകാനുള്ളതും സജ്ജമാക്കുന്നതിനുമുള്ള ചിലവുകള്‍, നിയമാനുസൃത ആവശ്യകതകള്‍, ദീർഘകാല സുസ്ഥിര ചട്ടക്കൂടി​​െൻറ ലഭ്യത തുടങ്ങിയവ എളുപ്പത്തിൽ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്  ശൈഖ് അബ്​ദ​ുല്‍ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു. പുതിയ   കാഴ്ചപ്പാടുള്ളവര്‍ക്കും പ്രതിഭകള്‍ക്കും  പ്രത്യേക പരിഗണന നല്‍കും. രാജ്യത്തെ നിയമ, നിയന്ത്രണ, സംസ്കാര  സംവിധാനങ്ങളെ കുറിച്ച് ധാരണയില്ലാത്തവര്‍ക്കും പുതിയ സംവിധാനം ആശ്വാസമേകും.

പുതിയ നിക്ഷേപകര്‍ക്ക് വ്യക്തിഗത സേവനം വാഗ്ദാനം ചെയ്യുന്നതിനും പ്രക്രിയ എളുപ്പമാക്കുന്നതിനുമായി മികച്ച പരിശീലനം ലഭിച്ചതും യോഗ്യതയുള്ളതുമായ ഉപഭോക്തൃ സേവന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇന്ത്യയും ഈജിപ്തും പോലുള്ള പ്രധാന വിപണികളിലെ പ്രധാന സംരംഭകരുമായി സഹകരിക്കുന്നുണ്ടെന്നും  ശൈഖ് അബ്​ദുല്‍ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു. ഇന്ത്യയിലെ പ്രധാന മാധ്യമ സ്ഥാപനങ്ങളായ ദി ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയവയുമായി ദീർഘകാലാടിസ്ഥാനത്തില്‍ സഹകരിക്കുന്നുണ്ടെന്ന്​ അജ്മാന്‍ മീഡിയ സിറ്റി ഫ്രീസോണ്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ മുഹമദ് ഖലീല്‍ അല്‍ ഹാഷ്മി പറഞ്ഞു.

ഹിന്ദുസ്ഥാൻ ടൈംസ്​ ഇതിനകം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പുമായി കരാറിന് ഉടൻ തന്നെ അന്തിമരൂപം നൽകും. സഹകരണത്തി​​െൻറ ഭാഗമായി യു.എ.ഇ യിലെ പ്രധാന പരിപാടികൾ അജ്മാനിലേക്ക് കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു. ഇതേ രീതിയില്‍ ഇജിപ്ഷ്യന്‍ സംരംഭകരുമായി ധാരണയായിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അജ്മാന്‍ മീഡിയ സിറ്റി ഫ്രീസോണ്‍ മറ്റ് പ്രധാന വിപണികളുമായി ഇടപെടുകയും പ്രാദേശിക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ റോഡ് ഷോകളും വ്യാപാര സന്ദർശനങ്ങളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന്​ മുഹമദ് ഖലീല്‍ അല്‍ ഹാഷ്മി പറഞ്ഞു.

Tags:    
News Summary - deposits-Ajman Media city-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.