ദുബൈ: ദുബൈ വൈദ്യൂതി ജല അതോറിറ്റി (ദീവ) ഉപഭോക്താക്കളുടെ സെക്യൂരിറ്റി നിക്ഷേപം ഇനി ലോകത്ത് എവിടെ നിന്നും തിരികെ വാങ്ങാം. ദീവയും വെസ്റ്റേൺ യൂനിയനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരമാണിത്. ഡെപോസിറ്റ് തിരികെ വാങ്ങാൻ അർഹതയുള്ള ഉപഭോക്താക്കൾ വെബ്സൈറ്റോ ആപ്പോ മുഖേനയാണ് അപേക്ഷിക്കേണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ ഇതു സംബന്ധിച്ച സന്ദേശമെത്തും.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലോ ലോകത്ത് എവിടെയുമുള്ളതോ ആയ വെസ്റ്റേൺ യൂനിയൻ ശാഖകളിൽ നിന്ന് പണം കൈപ്പറ്റാം. ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സമയം ലാഭിക്കാനും ദീവ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ദീവ സി.ഇ.ഒയും എം.ഡിയുമായ സഇൗദ് മുഹമ്മദ് അൽ തായറും വെസ്റ്റേൺ യൂനിയൻ മേഖലാ വൈസ് ചെയർമാൻ ഹാതിം സ്ലീമാനും ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചു.
ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനും സേവനം തേടി ഒാഫീസുകളിൽ എത്തേണ്ട അവസ്ഥ കുറക്കാനും ഉതകുന്ന മികച്ച സർക്കാർ നടപടി ക്രമങ്ങൾ നടപ്പാക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങൾക്കടിസ്ഥാനമായാണ് ഇൗ സ്മാർട്ട് സേവനമെന്ന് അൽ തായർ പറഞ്ഞു.
ഗാർഹിക, വാണിജ്യ-വ്യാവസായിക ഉപഭോക്താക്കൾക്ക് തങ്ങളുടെ ജല^വൈദ്യുതി അക്കൗണ്ടുകൾ പുതിയ ഇടങ്ങളിലേക്ക് മാറ്റാനും ദുബൈയിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറുകയാണെങ്കിൽ ഇജാരി കരാർ കിട്ടിയാലുടൻ ഡാറ്റകൾ മാറ്റുവാനും ജല-വൈദ്യുതി കണക്ഷനുകൾ വിച്ചേദിച്ച് അവസാന ബില്ല് നേടുവാനും സ്മാർട്ട് ആപ്പും വെബ്സൈറ്റും ഉപയോഗപ്പെടുത്താവുന്നതാണ്. ബാങ്ക അക്കൗണ്ടുകളിലേക്ക് മാറ്റുവാനും എക്സ്പ്രസ് മെയിൽ വഴി ചെക്കായി സ്വീകരിക്കാനും നിലവിലുള്ള സൗകര്യത്തിനു പുറമെയാണ് ലോകത്തെവിടെ നിന്നും തുക കൈപ്പറ്റാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.