അബൂദബി: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ് മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം ക മാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ സ്പെഷൽ ഒളിമ്പിക്സ് ദീപശിഖ സ്വീകരിച്ചു.
പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നിശ്ചയദാർഢ്യ ജനങ്ങൾക്ക് സ്വീകരണമൊരുക്കിയ ഞായറാഴ്ചയാണ് പ്രത്യാശയുടെ പ്രതീകമായ ദീപശിഖ ഇരുവരും സ്വീകരിച്ചത്. നിശ്ചയദാർഢ്യ ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി രേഖകളിൽ ഇരു നേതാക്കളും ഒപ്പുവെച്ചു.
നിശ്ചയദാർഢ്യ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള 31 ഇന പദ്ധതികളും പരിപാടിയിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.