ജലീൽ

പ്രിയപ്പെട്ട ജലീൽ, റിഷിനും റിൻസിയും നിങ്ങൾക്കായി കാത്തിരിക്കുന്നു

ദുബൈ: 'പ്രിയപ്പെട്ട അബ്​ദുൽ ജലീൽ, നിങ്ങൾ യു.എ.ഇയിലുണ്ടെന്നറിയാം. നിങ്ങൾ വരുന്നതും കാത്ത്​ ഒരു കുടുംബം നാട്ടിലുണ്ട്​. റിഷിനും റിൻസിക്കും അവരുടെ ഉപ്പയെ വേണം.

ഹബീബക്ക് അവളുടെ​ ഭർത്താവിനെ കാണണം...' ഏഴു​ മാസം മുമ്പ്​ യു.എ.ഇയിൽ കാണാതായ തിരൂർ കുറ്റൂർ സ്വദേശി അബ്​ദുൽ ജലീലിനായുള്ള കാത്തിരിപ്പിലാണ്​ കുടുംബം. ഷാർജയുടെ പലഭാഗങ്ങളിലായി ജലീലിനെ മിന്നായംപോലെ കണ്ടവരുണ്ടെ​ങ്കിലും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുന്നിൽ വരാതെ നടക്കുകയാണയാൾ. എമിഗ്രേഷൻ രേഖകൾ പ്രകാരം ജലീൽ ഇപ്പോഴും യു.എ.ഇയിലുണ്ടെന്നാണ്​ വിവരം.

പതിറ്റാണ്ടിലേറെയായി യു.എ.ഇയിൽ ഹെൽപറായും വാച്ച്​മാനായും ജോലി ചെയ്തിരുന്ന ജലീലിനെ കഴിഞ്ഞ ഫെബ്രുവരി 16നാണ്​ കാണാതായത്​. നാട്ടിൽ പോയി തിരിച്ചെത്തിയശേഷം പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. യു.എ.ഇയിലുള്ള ജ്യേഷ്ഠൻ കബീറും ഭാര്യാസഹോദരൻ ഷാഫിയും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഷാർജയിലെ ചില ഷോപ്പുകളിൽനിന്ന്​ ജലീൽ ഇറങ്ങിപ്പോകുന്നത്​ കണ്ടതായി ചിലർ പറഞ്ഞിരുന്നു.

എന്നാൽ, ഈ ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഭാര്യ ട്യൂഷൻ സെന്‍ററിൽ ജോലി ചെയ്​ത്​ ലഭിക്കുന്ന വരുമാനത്തിലാണ്​ കുടുംബം കഴിഞ്ഞുപോകുന്നത്​.

ജലീലിനെക്കുറിച്ച്​ വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ: ​055 484 4693 (കബീർ), 055 613 1298 (ഷാഫി)

Tags:    
News Summary - Dear Jaleel, Rishin and Rinsi are waiting for you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.