ഡി.സി.ഡി ശേഷി വികസന പരിശീലനം; അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷിക്കാം

അബൂദബി: സാമൂഹിക പരിചരണ മേഖലയിലെ പ്രഫഷനലുകളുടെ തൊഴില്‍ നൈപുണ്യവും സേവന ഗുണനിലവാരവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ശേഷി വികസന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് തുടക്കമായി. അബൂദബി കമ്യൂണിറ്റി ഡെവലപ്മെന്‍റ് ഡിപാർട്മെന്‍റ് (ഡി.സി.ഡി), യു.എ.ഇ സര്‍വകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന നാലുമാസം നീളുന്ന അക്കാദമിക് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. മെയ് മാസത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ക്കായി ആമുഖ ശിൽപശാലകള്‍ സംഘടിപ്പിച്ചിരുന്നു.

സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രഫഷനല്‍ പ്രാക്ടീസ് മെച്ചപ്പെടുത്താനും തൊഴില്‍പരമായ മുന്നേറ്റത്തിനും ആവശ്യമായ അറിവും വൈദഗ്ധ്യവും നല്‍കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ എമിറേറ്റിന്‍റെ ഉന്നത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഉറപ്പാക്കാന്‍ ഇത് സഹായകരമാകും.

സാമൂഹിക പരിചരണ മേഖലയുടെ വികസനത്തിനും ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനും ഈ പദ്ധതി വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഡി.സി.ഡി. സോഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡിപാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹസിന്‍ അല്‍ ഹൊസനി വ്യക്തമാക്കി. പ്രാപ്തിയുള്ള ജീവനക്കാരെ വാര്‍ത്തെടുക്കാനും അബൂദബിയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സേവനം ലഭ്യമാക്കാന്നും ഇത്തരം പരിശീലനങ്ങള്‍ ഗുണം ചെയ്യുമെന്നും മുഹസിന്‍ അല്‍ ഹൊസനി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - ഡി.സി.ഡി ശേഷി വികസന പരിശീലനം; അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷിക്കാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.