REUTERS

എണ്ണ ഇതര വ്യാപാരം രൂപയിലാക്കാൻ ഇന്ത്യ-യു.എ.ഇ ചർച്ച

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ എണ്ണ ഇതര വ്യാപാരം രൂപയിലാക്കാൻ ചർച്ച നടക്കുന്നതായി യു.എ.ഇ വിദേശവ്യാപാര സഹമന്ത്രി ഥാനി അൽ സയൂദിയുടെ വെളിപ്പെടുത്തൽ. ​ലോക സാമ്പത്തിക ഫോറത്തിൽ പ​ങ്കെടുക്കാൻ സ്വിറ്റ്​സർലൻഡിലെ ദാവോസിലെത്തിയ അദ്ദേഹം വിദേശ മാധ്യമത്തോടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. സമ്പദ്​വ്യവസ്ഥയെ ശക്​തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്​തിപ്പെടുത്തുന്നതിനാണ്​ ഇത്തരമൊരു നീക്കമെന്നും അദ്ദേഹം വയക്​തമാക്കി. ഇന്ത്യൻ രൂപക്കും സമ്പദ്​ വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. നിലവിൽ വ്യാപാരം യു.എസ്​ ഡോളറിലാണ്​ നടക്കുന്നത്​.

പരസ്പരം സാമ്പത്തിക ബന്ധം ശക്​തിപ്പെടുത്തുന്നതിന്​ രൂപയിലും ദിർഹത്തിലും വ്യാപാര സാധ്യമാക്കാനാണ്​ ചർച്ച പുരോഗമിക്കുന്നത്​. അതേസമയം ചർച്ച പ്രാഥമിക ഘട്ടം മാത്രമാണ്​ പിന്നി​ട്ടതെന്നും അൽ സയൂദി പറഞ്ഞു. എന്നാൽ എണ്ണ വ്യാപാരം രൂപയിലാക്കാൻ ആലോചനയില്ലെന്ന്​ മന്ത്രി വ്യക്​തമാക്കിയിട്ടുണ്ട്​. ദിവസങ്ങൾക്ക്​ മുമ്പ്​ സൗദിയും ഡോളർ അല്ലാത്ത കറൻസികളിൽ വിവിധ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നത്​ സംബന്ധിച്ച ചർച്ചകൾക്ക്​ സന്നദ്ധമാണെന്ന്​ വെളിപ്പെടുത്തിയിരുന്നു. സൗദി ധനകാര്യ വകുപ്പ്​ മന്ത്രി മുഹമ്മദ്​ അൽ ജാസാനാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

ബ്ലൂംബെർഗ് റിപ്പോർട്ട്​ പ്രകാരം, ഏകദേശം 64ശതകോടി ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരത്തിലൂടെ 2021ൽ യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്​ ഇന്ത്യ. നിർണായക രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കാൻ യു.എ.ഇ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യടക്കമുള്ള രാജ്യങ്ങളുമായി കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ഒപ്പുവെച്ചിട്ടുമുണ്ട്​.

Tags:    
News Summary - DAVOS 2023-UAE and India discussing settling non-oil trade in rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.