ദുബൈ മെട്രോയിൽ നൃത്തം ചെയ്യുന്നയാൾ
Posted On
date_range Updated On
date_range ദുബൈ മെട്രോയിൽ മാസ്ക് ധരിക്കാതെ നൃത്തം; പ്രവാസി അറസ്റ്റിൽ
ദുബൈ: ദുബൈ മെട്രോയിൽ മാസ്ക് ധരിക്കാതെ നൃത്തം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ സ്വദേശിയാണ് അറസ്റ്റിലായത്. മെട്രോയിൽ മോശമായി പെരുമാറിയെന്ന കുറ്റത്തിനാണ് ദുബൈ െപാലീസിലെ ട്രാൻസ്പോർട് സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടിയത്. മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ നൃത്തം ചെയ്യുന്ന ഇയാളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പിഴയും അടക്കേണ്ടി വരും.
ആറ്മ ാസം തടവും 5000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തത്. ഇതിന് പുറമെ കോവിഡ് നിയമലംഘനത്തിെൻറ പിഴ വേറെയും അടക്കേണ്ടി വരുമെന്ന് ട്രാൻസ്പോർട് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ഒബയ്ദ് അൽ ഹത്ബൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.