അബൂദബി: അബൂദബി വേങ്ങര മണ്ഡലം കെ.എം.സി.സി. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ‘അസംബ്ലിയ 24’ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂസുഫ് ഹാജി പാങ്ങാട്ട് അധ്യക്ഷത വഹിച്ചു.
കുറ്റൂർസ് ടോക്ക് സെഷനിൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ മേഖലയിലെ സേവനത്തിന് ഏർപ്പെടുത്തിയ സി.വി. മുഹമ്മദ് ഹാജി സ്മാരക പുരസ്കാരം കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി സ്വദേശി ബി.സി. അബൂബക്കറിന് പി.കെ. കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി .ബാവ ഹാജി, യു.എ.ഇ. നാഷനൽ കെ.എം.സി.സി. ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, നാഷനൽ കെ.എം.സി.സി. കമ്മിറ്റി ട്രഷറർ അബ്ദുല്ല ഫാറുഖി, അബൂദബി കെ.എം.സി.സി. പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, സുന്നി സെന്റർ പ്രസിഡന്റ് അബ്ദുറഹ്മാൻ തങ്ങൾ, മലപ്പുറം ജില്ല കെ.എം.സി.സി. പ്രസിഡന്റ് അസീസ് കാളിയാടൻ, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുല്ല, മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ റഹീം നാണത്ത്, ട്രഷറർ സിറാജ് നടക്കൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.