കമ്യൂണിറ്റി അവയര്‍നെസ് ബ്രാഞ്ച് ഡയറക്ടര്‍ മേജര്‍ സ്വാലിഹ് അല്‍ ഹര്‍ഷ് തൊഴിലാളികളോട് സംസാരിക്കുന്നു
റാസല്‍ഖൈമ: നിയമത്തെ ബഹുമാനിക്കേണ്ടതിന്റെ അനിവാര്യതയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യവും വിശദീകരിച്ച് തൊഴിലാളികള്‍ക്കായി പ്രഭാഷണം നടത്തി കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്റ് പ്രിവന്‍ഷൻ വകുപ്പ്. രണ്ട് ദിവസങ്ങളിലായി 3,557 തൊഴിലാളികള്‍ ഗുണഭോക്താക്കളായ ചടങ്ങില്‍ സാമൂഹിക ബോധവൽകരണ വിഭാഗം ഡയറക്ടര്‍ മേജര്‍ സ്വാലിഹ് അല്‍ ഹര്‍ഷ് സംസാരിച്ചു.
എല്ലാവരിലും സന്തോഷവും ഉയര്‍ന്ന ജീവിത നിലവാരവും കൈവരുത്താനുള്ള പരിശ്രമങ്ങള്‍ തുടരണമെന്നും നെഗറ്റീവ് പ്രതിഭാസങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ മാനുഷിക മൂല്യങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വവും വളര്‍ത്തുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും നടത്തുന്ന ‘നിങ്ങളോടൊപ്പം, നമ്മുടെ സമൂഹം സുരക്ഷിതമാണ്’ എന്ന ശീര്‍ഷകത്തില്‍ നടന്നുവരുന്ന ബോധവത്കരണ പ്രചാരണത്തോടനുബന്ധിച്ചാണ് പരിപാടിയെന്ന് കമ്യൂണിറ്റി പൊലീസ് വകുപ്പ് മേധാവി ലെഫ്. കേണല്‍ റാശിദ് സഈദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.