മെട്രോയിൽ സ്​ത്രീയെ ഉപദ്രവിച്ച ഇന്ത്യക്കാരന്​ പണി കിട്ടി

ദുബൈ: മദ്യപിച്ച്​ മെട്രോ ട്രെയിനിൽ കയറി യാത്രക്കാരിയുടെ ദേഹത്ത്​ കൈവെച്ച ഇന്ത്യക്കാരനെ പിടികൂടി. കഴിഞ്ഞ മാസം വാല​ൈൻറൻ ദിനത്തിൽ രാത്രി 10.15 നാണ്​ സംഭവം. സെയിൽസ്​മാനായി ജോലി ​േനാക്കുന്ന ഇയാൾക്ക്​ 38 വയസുണ്ട്​. 27 വയസുള്ള ഇന്ത്യക്കാരിയാണ്​ പരാതി നൽകിയത്​. തൊട്ടടുത്ത സീറ്റിലിരുന്ന സ്​ത്രീയെയാണ്​ അപമാനിക്കാൻ ശ്രമിച്ചത്​. ലൈസൻസില്ലാതെ മദ്യപിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്​. കോടതിയിൽ ചൊവ്വാഴ്​ച ആംഭിച്ച വിചാരണയിൽ ഇയാൾ കുറ്റം നിക്ഷേധിച്ചു. 
അബദ്ധത്തിൽ സ്​ത്രീയുടെ മേൽ കൈ തട്ടിയതാണെന്നായിരുന്നു ഇയാളുടെ വാദം. യുവതി പൊലീസിനെ വിളിച്ചപ്പോൾ ഇയാൾ രണ്ടുതവണ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിവേഗമെത്തിയ പൊലീസി​​​െൻറ പിടിയിൽ പെട്ടു. തുടർന്ന്​ ക്ഷമ പറഞ്ഞുവെങ്കിലും യുവതി പരാതിയിൽ ഉറച്ചു നിന്നു. കേസിൽ ഇൗ മാസം 27 ന്​ വിധി പറയും.

Tags:    
News Summary - crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT