ദുബൈ: റാഷിദിയയിലെ പാർക്കിൽ വ്യായാമം ചെയ്യുന്നതിനിടെ ഇത്യോപ്യൻ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്ത കേസിൽ വിചാരണ തുടങ്ങി. റമദാനിൽ രാത്രി വ്യായാമം ചെയ്യുന്നതിനിടെ വീട്ടമ്മയെ തടഞ്ഞു നിർത്തിയ പ്രതി ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. കൂട്ടാക്കാതെ വ്യായാമം തുടങ്ങിയപ്പോൾ ഇയാൾ പിൻതുടരുകയും കടന്നു പിടിക്കുകയും ഫോൺ പിടിച്ചു പറിച്ച് കടന്നു കളയുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്കു ശേഷം ഒരു സ്വദേശി വനിതയോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും ഇത്തരം ദുരനുഭവമുണ്ടായതായി വ്യക്തമായി. പ്രതി കൂട്ടുകാർക്കൊപ്പം പാർക്കിൽ നിൽക്കുന്നതു കണ്ട് ഉടനടി ഭർത്താവിനെയും പൊലീസിലും അറിയിക്കുകയായിരുന്നു. 25 വയസുകാരനായ മെക്കാനിക്ക് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ദുബൈ ക്രിമിനൽ കോടതി ആഗസ്റ്റ് 22ന് കേസിൽ വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.