ദുബൈ: ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ ‘ഗ്രീൻ മെഡോസ്’ എന്നപേരിൽ വിദ്യാർഥികൾ പച്ചക്കറി കൃഷി തുടങ്ങി. റാഡിഷ്, ഉള്ളി, തക്കാളി, പയർ തുടങ്ങിയവയാണ് തുടക്കത്തിൽ കൃഷി ചെയ്യുന്നത്. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷറഫുദ്ദീൻ തനിക്കാട്ട് പച്ചക്കറിച്ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു.സ്കൂൾ മുറ്റത്തെ ഒഴിഞ്ഞ ഇടങ്ങളിൽ പച്ചക്കറികളും സ്കൂളിനുള്ളിൽ ഇൻഡോർ പ്ലാന്റുകളും നട്ടു. കുട്ടികൾക്ക് മണ്ണുമായുള്ള ബന്ധവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും കൃഷിരീതികളും മനസ്സിലാക്കാനും സ്കൂൾ ഹരിതാഭമാക്കാനുമുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ഷറഫുദ്ദീൻ താനിക്കാട്ട് വ്യക്തമാക്കി. ശ്യാം സുന്ദർ, ഭാര്യ രാജി ശ്യാം സുന്ദർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.