സി.പി. അബ്ദുറഹിമാൻ ഹാജിയെ അഡ്വ. മുഹമ്മദ് സാജിദ് പൊന്നാട അണിയിക്കുന്നു
Posted On
date_range Updated On
date_range സി.പി. അബ്ദുറഹിമാൻ ഹാജിയെ ആദരിച്ചു
ദുബൈ: ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ ഇരിങ്ങൽ കോട്ടക്കലിലെ പൗരപ്രമുഖനും പ്രവാസിയുമായിരുന്ന സി.പി അബ്ദുറഹിമാൻ ഹാജിയെ എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ) യോഗം ആദരിച്ചു.
ദുബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇഖ്വ പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. പി. ഫസൽ, മുറാദ് അബ്ദുൽ റസാഖ്, ഷമീൽ ഹസ്ബി, പി.ടി ഷിറാസ്, പി. മജീദ്, സി.പി സിറാജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ നവാസ് സ്വാഗതവും, സകരിയ്യ നന്ദിയും പറഞ്ഞു. അബ്ദുറഹിമാൻ ഹാജിയെ പ്രവർത്തകർ പൊന്നാടയണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.