ദുബൈ: വാക്സിൻ പരീക്ഷണം വിജയമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ യു.എ.ഇയിൽ കോവിഡ് വാക്സിൻ നൽകാൻ സർക്കാർ അനുമതി.ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. മൂന്നാംഘട്ട പരീക്ഷണമാണ് യു.എ.ഇയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ, ഇതുവരെയുള്ള പരീക്ഷണമെല്ലാം വിജയമാണെന്ന വിലയിരുത്തിലിനെ തുടർന്നാണ് അടിയന്തരമായി വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയതെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് പറഞ്ഞു. ചൈനയുടെ സിനോഫാം വാക്സിനാണ് നൽകുന്നത്. ഇതുവരെ വാക്സിൻ സ്വീകരിച്ചവരെ നിരീക്ഷിച്ചതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. വാക്സിൻ കോവിഡിനെതിരെ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. അബൂദബിയിൽ നടക്കുന്ന പരീക്ഷണത്തിൽ 30000ത്തോളം പേർ പങ്കെടുത്തു. മറ്റ് അസുഖങ്ങുള്ളവർക്കും വാക്സിൻ നൽകിയിരുന്നു. ഇതും വിജയം കണ്ടു.സാധാരണ വാക്സിൻ നൽകുേമ്പാഴുള്ള പാർശ്വഫലങ്ങൾ മാത്രമാണ് ഇവരിലും പ്രകടമായത്. ഗുരുതര മാറ്റങ്ങൾ ഇവരിൽ റിപ്പോർട്ട് ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.