Posted On
date_range Updated On
date_range പീസ് ലവേർസ് ചങ്ങനാശേരി കോവിഡ് റിലീഫ് കിറ്റ് നൽകി
ദുബൈ: ചങ്ങനാശ്ശേരി സമീപ പ്രദേശത്തെ അഞ്ച് മഹല്ലുകളിലെ അംഗങ്ങളുടെ സംയുക്ത വേദിയായ പീസ് ലവേർസ് ചങ്ങനാശ്ശേരി യു.എ.ഇ ചാപ്റ്റർ റമദാൻ കോവിഡ് റിലീഫ് ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
ഇൗ മഹല്ലുകളിൽ രോഗം കൊണ്ട് കഷ്ടതയനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം, വൈദ്യ സഹായം എന്നിവ ലഭ്യമാക്കുക, നിർധന വിദ്യാർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുക എന്നിവയാണ് സംഘടനയുടെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങളെന്ന് സംഘാടകർ പറഞ്ഞു. ഒമാൻ, ഖത്തർ, സൗദി എന്നിവിടങ്ങളിലും പി.എൽ.സി ചാപ്റ്ററുകൾ പ്രവർത്തിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.