കോവിഡ്: പുനലൂർ സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തർ (60) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു.

അബൂദബിയിലെ ഇംപീരിയൽ ലണ്ടൻ ഡയബറ്റിക് ആശുപത്രിയിലെ ജനറൽ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: മഞ്ജു. മകൻ: മുഹമ്മദ് തുഷാർ. മൃതദേഹം ബനിയാസിൽ ഖബറടക്കി.

Tags:    
News Summary - covid kerala man death news gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.