ദുബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമായ ഒന്ന് രോഗലക്ഷണം ഉള്ളവർ സൂക്ഷ്മത പാലിക്കുകയും പരിശോധന ക്കും ചികിത്സക്കും വിധേയരാവുകയുമാണ്. രോഗലക്ഷണം ഉണ്ടായിട്ട് ചികിത്സ തേടാത്തതും മറച്ചുവെക്കുന്നതും നിങ്ങള ുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൂടി ആരോഗ്യത്തെയും ജീവനെയും അപകടപ്പെടുത്തുകയാണ് ചെയ്യുക.
നിലവിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർ,വിസ കാൻസൽ ചെയ്ത് കാലാവധി കഴിഞ്ഞവർ, റെസിഡൻസ് വിസ പുതുക്കാനുള്ള സമയം കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിങ്ങനെയുള്ള അവസ്ഥയിൽ ഉള്ളവർ അധികൃതരിൽ നിന്ന് ശിക്ഷാ നടപടിയുണ്ടാകുമോ എന്ന് പേടിച്ച് പരിശോധനയോ ചികിത്സയോ തേടുന്നതിൽ നിന്ന് വിട്ടു നിൽക്കരുത്.
ആശുപത്രികൾ മുഖേനെയോ ഡ്രൈവ് ത്രൂ സംവിധാനം വഴിയോ ടെസ്റ്റിന് ചെല്ലണം. നിങ്ങളുടെ വിസ കാലാവധി കഴിഞ്ഞെന്ന് കരുതി ആരും പേടിച്ച് ടെസ്റ്റ് ചെയ്യാതിരിക്കരുതെന്നും അവർക്ക് നിയമപരാമയി ഒരു തടസ്സവുമുണ്ടാവില്ലെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഒാർമ്മപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.