ദുബൈ: ദേശീയ അണുനശീകരണ യജ്്ഞം നടക്കുന്ന വേളയിൽ രാത്രികാല സഞ്ചാരമുൾപ്പെടെ 33,625 നിയമലംഘനങ്ങൾ നടന്നതായി ദുബൈ പൊലീസ്. ദുബൈയിലെ അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷനാണ് ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. കോവിഡ് -19 വൈറസ് വ്യാപനം തടയാൻ നടപ്പാക്കിയ മുൻകരുതൽ നടപടികൾ ലംഘിച്ച 27,892 പേരെ മുന്നറിയിപ്പ് നൽകി വിട്ടയച്ചതായും 5,697 പേരിൽ നിന്ന് പിഴ ഇൗടാക്കിയതായും മുറഖബാത്ത് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം പറഞ്ഞു. ദേശീയ അണുനശീകരണ യജ്്ഞം നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ ഒരു സംഘം തന്നെ പൊതുജനങ്ങളുടെ മുന്നേറ്റവും ചലനങ്ങളും നിരീക്ഷിച്ച് മുൻകരുതൽ പ്രതിരോധ നടപടികളെക്കുറിച്ച് കൃത്യമായ അവബോധം നടത്തിയതായി പൊലീസ് പറഞ്ഞു.
നടപടികൾ നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്നും സംഘം പ്രവർത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ ചലനം പരിശോധിക്കുന്നതിനായി പൊലീസ് ഗതാഗത നീക്കങ്ങൾ നിരീക്ഷിക്കുകയും ചെക്ക് പോയൻറുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
നിയമം കൃത്യമായി നടപ്പാക്കുന്നതിനും അവരുടെ സുരക്ഷക്കായി സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ആളുകളോട് സംസാരിക്കുന്നതിനും പൊലീസ് പട്രോളിങ് സമയം മുഴുവൻ പ്രവർത്തിച്ചതായും ഫേസ്മാസ്കുകളും കൈയുറകളും ഉൾപ്പെടെ സുരക്ഷക്ക് ആവശ്യമായ വസ്തുക്കൾ പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്തതായും ബ്രിഗ് ബിൻ ഗാനിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.