കോവിഡ് പ്രതിസന്ധി​: ഡോ. സാം പിത്രോഡ ഗൾഫിലെ കോൺഗ്രസ്​ പ്രതിനിധികളുമായി ചർച്ച നടത്തി

ദുബൈ: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ്സ് ചെയർമാൻ ഡോ.സാം പിട്രോഡ ചൊവ്വാഴ്ച്ച വൈകുന്നേരം വിവിധ മിഡിൽ ഈസ്​റ്റ്​ രാജ്യങ്ങളിലെ ഐ.ഒ.സി ഭാരവാഹ ികളുമായി വീഡിയോ കോൺഫറൻസിലൂടെ വിശകലനം ചെയ്​തു. സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ മികച്ച സേവ നങ്ങളാണ് വിദേശികളുൾപ്പെടുന്ന സമൂഹത്തിന് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ഐ.ഒ.സി പ്രസിഡൻറ്​ അബ്​ദുല്ല മഞ് ചേരി യോഗത്തിൽ വ്യക്തമാക്കി .

പ്രവാസ മേഖലയിലെ സാധാരണക്കാരായ തൊഴിലാളികളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്ന് നേതാക്കൾ ചൂണ്ടികാട്ടി. ഒമാൻ ഐ.ഒ.സി പ്രസിഡൻറ്​ ഡോ . ജെ .രത്‌നകുമാർ , ഖത്തർ ഐ.ഒ.സി പ്രസിഡൻറ്​ ഗിരീഷ് കുമാർ , ബഹ്‌റൈൻ പ്രസിഡണ്ട് മുഹമ്മദ് മൻസൂർ എന്നിവർ അതാത് രാജ്യങ്ങളിലെ വിഷയങ്ങൾ അവതരിപ്പിച്ചു . ഗ്ലോബൽ ഇവൻറ്​ കോർഡിനേറ്റർ അനുര മത്തായി യു.എ.ഇയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു .

മിഡിൽ ഈസ്​റ്റ്​ രാജ്യങ്ങളിലെ ഗള്‍ഫ് പ്രവാസികളില്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നവരെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ വിമാന സർവീസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് മിഡിൽ ഈസ്​റ്റ്​ കൺവീനർ മൻസൂർ പള്ളൂർ ആവശ്യപ്പെട്ടു.

യോഗത്തിൽ ഐ.ഒ.സിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് , ഐ.ഒ.സി സെക്രട്ടറി ഡോ.ആരതി കൃഷ്ണ , ഡോ.ആർഷി മാലിക് (അബഹ), മൊഹിയുദീൻ സിറാജുദീൻ(ജിദ്ദ), അഡ്വ.ജോസഫ് പാലത്തറ(ദമ്മാം)പ്രസാദ് കോഡ്‌രു, ജയതി മൈത്ര ,സിയാദ് അഹമ്മദ് (ഖത്തർ) , ഖുർഷിദ് ആലം (ബഹ്‌റൈൻ) എന്നിവരും സംസാരിച്ചു . കോവിഡ് കാലത്ത് കൈക്കൊള്ളേണ്ട നയപടികളെക്കുറിച്ചും ഇനി ലോകത്ത് സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെയും കുറിച്ച് സംസാരിച്ച ഡോ സാം പിട്രോഡ മിഡിൽ ഈസ്​റ്റ്​ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ കോൺഗ്രസ്സ് നേതൃത്വത്തി​​െൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

Tags:    
News Summary - Covid crisis issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.