കോവിഡ്​ നിയന്ത്രണം : ദുബൈയിൽ കൂടുതൽ ഇളവ്​

ദുബൈ: എമിറേറ്റിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.ഹോസ്​പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്​ ദുബൈ ടൂറിസം ആൻഡ്​ കോമേഴ്​സ്​ മാർക്കറ്റിങ്​ വിഭാഗം നൽകിയ സർക്കുലറിലാണ്​ ഇളവുകൾ വ്യക്​തമാക്കിയത്​.

ഹോട്ടലുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, വിവാഹ-ഇവൻറ്​ ഹാളുകൾ എന്നിവയിലെല്ലാം പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. വ്യാഴാഴ്​ച മുതൽ ഇളവുകൾ നിലവിൽ വന്നതായി​ സർക്കുലർ പറയുന്നു. ഹോട്ടൽ മേഖലയിലുള്ളവർക്ക്​ വലിയ രീതിയിൽ സഹായകമാകുന്ന ഇളവുകളാണ്​ ​നിലവിൽ വന്നിരിക്കുന്നത്​.

പ്രധാന ഇളവുകൾ ഇങ്ങ​നെ

•ഹോട്ടലുകൾക്ക്​ പൂർണ ശേഷിയിൽ ആളുകളെ പ്രവേശിപ്പിച്ച്​ പ്രവർത്തിക്കാം.

•റസ്​റ്റാറൻറുകൾക്കും കഫേകൾക്കും 80ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ടേബ്​ളുകൾ തമ്മിലുള്ള സാമൂഹിക അകലം രണ്ട്​ മീറ്ററിൽ നിന്നും 1.5മീറ്ററാക്കി കുറച്ചു. കോവിഡിന്​ മുമ്പുള്ള സമയക്രമത്തിൽ ഭക്ഷ്യശാലകൾക്ക്​ പ്രവർത്തിക്കാം. പുലർച്ചെ മൂന്നു വരെ വിനോദ പരിപാടികളാകാം.

•തിയറ്ററുകൾ, വിനോദകേന്ദ്രങ്ങൾ, പ്രദർശനങ്ങൾ, മ്യൂസിയങ്ങൾ എന്നിവക്ക്​ 80 ശതമാനം പേരെ പ്രവേശിപ്പിക്കാം

•ബിസിനസ്​ പരിപാടികൾക്ക്​ പൂർണമായ ശേഷിയിൽ പ്രവർത്തിക്കാം. ബിസിനസ്​ പരിപാടികളുടെ മാനദണ്ഡങ്ങൾ പാലിച്ചാൽ മതി.

•ഇൻഡോർ കമ്യൂണിറ്റി പരിപാടികളിൽ 2500 പേരെയും ഔട്ട്​ഡോറിൽ 5000 പേരെയും പ​ങ്കെടുപ്പിക്കാം. ഇത്തരം സദസ്സുകളിൽ വാക്​സിനേഷൻ നിർബന്ധമില്ല.

•വിനോദ-കായിക പരിപാടികളിൽ 60 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്​സിനേഷൻ നിബന്ധനയില്ല. സംഗീത പരിപാടികൾ പോലുള്ള പരിപാടികളിൽ 5000 പേരിൽ കൂടാൻ പാടില്ല. വാക്​സിനേഷനും വേണം

•സ്​ഥാപനങ്ങളുടെ പരിപാടികളിലും അവാർഡുദാന ചടങ്ങുകളിലും 1000 പേർക്ക്​ വരെ പ​ങ്കെടുക്കാം. വാക്​സിനേഷൻ നിർബന്ധമില്ല.

•പാർട്ടികൾ 60 ശതമാനം ശേഷിയിൽ സംഘടിപ്പിക്കാം. എന്നാൽ പരമാവധി 300 പേരിൽ കൂടാൻ പാടില്ല. വാക്​സിനേഷൻ നിർബന്ധമില്ല, എന്നാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ട പൂർണ ഉത്തരവാദിത്തം സംഘടിപ്പിക്കുന്നവർക്കായിരിക്കും.

Tags:    
News Summary - Covid control: More concessions in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.