Posted On
date_range Updated On
date_range കോവിഡ് നിയന്ത്രണം: യാത്രക്കാർക്ക് നിർദേശവുമായി എമിറേറ്റ്സ്
ദുബൈ: ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിവിധ രാജ്യങ്ങൾ യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കുമുമ്പ് നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന് എമിറേറ്റ്സ് എയർലൈൻ.
പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. സിംഗപ്പൂർ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തുടർന്നാണ് എമിറേറ്റ്സ് വെബ്സൈറ്റിൽ നിർദേശം വന്നത്. നിയന്ത്രണങ്ങൾ ബാധകമാകുന്ന യാത്രക്കാർ റീബുക്കിങ് അടക്കമുള്ള ഓപ്ഷനുകൾക്കായി അതത് ട്രാവൽ ഏജൻറുമാരുമായോ എമിറേറ്റ്സ് കാൾ സെൻററുമായോ ബന്ധപ്പെടണമെന്ന് അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.