ദുബൈ: ദുബൈയിൽ കഴിഞ്ഞദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥീരികരിച്ചു. പാവങ്ങാട് ഷെറിൻ കോട്ടേജിലെ അനസ് പത്തുകാലനാണ് (60) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം ഈമാസം 19ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. വർഷങ്ങളായി സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനസ് പ്രമുഖ ഷോപ്പിങ് മാളിലെ സുരക്ഷാ ചുമതലയിലായിരുന്നു.
മാൾ അടച്ചതിനാൽ ജബൽഅലിയിലെ ലേബർ ക്യാമ്പിൽ കഴിയവെയാണ് മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സഹപ്രവർത്തകരെ ഐസൊലേഷനിലക്ക് മാറ്റിയതായി സ്ഥാപനം അറിയിച്ചു.
ഭാര്യ: മൈമൂന. മക്കൾ: ഷെറിൻ, സലാഹ്, സുഹൈൽ. മരുമകൻ: മുഹമ്മദ് സുധീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.