ദുബൈ: യു.എ.ഇയിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 25 ആയി. 172 പേർ കൂടി രോഗവിമുക്തരായിട്ടുണ്ട്. 852 പേരാണ് ഇതുവരെ സുഖംപ്രാപിച്ചത്.
രോഗബാധിതരുടെ എണ്ണം ഉയർന്നതോതിലെത്തി താഴുന്ന പ്രവണത കാണിക്കേണ്ടതുണ്ടെന്നും അത്തരം മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു. ഗ്ലൗസും മാസ്കും ശുചിത്വപാലനവും തുടരണം. പരമാവധി വീട്ടിൽ തന്നെ തുടരാൻ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.