യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു

ദുബൈ: യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് വൈറസ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്​ ബാധിതരുടെ എണ്ണം 113 ആയി. ബ്രിട്ടന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കിര്‍ഗിസ്താന്‍, സെര്‍ബിയ, ഉക്രെയിന്‍, ഗ്രീസ്, നെതര്‍ലൻറ്​, അമേരിക്ക, ഇറ്റലി, ബംഗ്ലാദേശ്, ആസ്​ട്രേലിയ, ജർമനി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒാരോരുത്തർക്കുമാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ പലരും നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവർ നിരീക്ഷണത്തിലായിരുന്നു.

Tags:    
News Summary - covid 19: UAE excess 100 -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.